കര്‍ണാട്ടിക്കിലെയും ഹിന്ദുസ്ഥാനിയിലെയും 73 രാഗങ്ങള്‍ തുടര്‍ച്ചയായി പാടിയ അബി ഇനി മലയാലത്തിലും പാടും
കര്‍ണാട്ടിക്കിലെയും ഹിന്ദുസ്ഥാനിയിലെയും 73 രാഗങ്ങള്‍ തുടര്‍ച്ചയായി പാടി പ്രേക്ഷകരെ അമ്പരിപ്പിച്ച ഗായകന്‍ അബി വി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. സുരേഷ് ഗോപിയുടെ 257ാം ചിത്രമായ വരാഹത്തിന് വേണ്ടിയാണ് അബി ആദ്യമായി മലയാളത്തില്‍ പാടുന്നത്. പാട്ടിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത് രാഹുല്‍ രാജാണ്.
വരികള്‍ ബി കെ ഹരിനാരായണനും എഴുതുന്നു. സെമി ക്ലാസിക്കല്‍ ഫ്യൂഷന്‍ സ്‌റ്റൈല്‍ പാട്ടാണ് വരാഹത്തിനായി ഒരുക്കുന്നത്. ചിത്രത്തില്‍ നാല് പാട്ടുകളാണുള്ളത്.
Also Read ; രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേക്ക് യാത്ര തിരിച്ചു
സുരേഷ് ഗോപി, സൂരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സനല്‍ വി ദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വരാഹം. മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂര്‍ എന്റര്‍ടൈന്‍മെന്റ്സുമായി സഹകരിച്ച് വിനീത് ജെയിന്‍, സഞ്ജയ് പടിയൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
നവ്യനായര്‍, പ്രാചി തെഹ്ലന്‍, ഇന്ദ്രന്‍സ്, സാദിഖ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സന്തോഷ് കീഴാറ്റൂര്‍,ജയകൃഷ്ണന്‍, സരയു മോഹന്‍, ഷാജു ശ്രീധരര്‍, മാസ്റ്റര്‍ ശ്രീപത് യാന്‍, സ്റ്റെല്ല സന്തോഷ്, അനിത നായര്‍, മഞ്ജുഷ, ജ്യോതി പ്രകാശ്, കേശവ് സുഭാഷ് ഗോപി, കൗഷിക് എം വി, മാസ്റ്റര്‍ നന്ദഗോപന്‍, മാസ്റ്റര്‍ ക്രിസ്റ്റോഫര്‍ ആഞ്ചേലോ, മാസ്റ്റര്‍ ശ്രീരാഗ്, ബേബി ശിവാനി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.





Malayalam 















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































