ഹേമന്ത് സോറന്‍ സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് ഇന്ന്

റാഞ്ചി: ഹേമന്ത് സോറന്‍ സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടക്കും. 81 അംഗങ്ങളുള്ള നിയമസഭയില്‍ 45 എംഎല്‍മാരാണ് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ ഭരണ സഖ്യത്തിലുള്ളത്. കഴിഞ്ഞ വര്‍ഷം ജൂലായ് നാലിനാണ് ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്നാണ് അഴിമതി ആരോപണത്തില്‍ ഇഡി ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തത്. അഞ്ച് മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ഹേമന്ത് സോറന്‍ മുഖ്യമന്ത്രി കസേരയില്‍ തിരിച്ചെത്തുന്നത്.
Also Read ; വടകരയില്‍ കടലില്‍ കാണാതായ മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫിയുടെ മൃതദേഹം കണ്ടെത്തി
ജാര്‍ഖണ്ഡിന്റെ 13-ാമത് മുഖ്യമന്ത്രിയായിട്ടായിരുന്നു ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ. ഗവര്‍ണര്‍ സി പി രാധാകൃഷ്ണനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇന്‍ഡ്യ മുന്നണി നേതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഗവര്‍ണര്‍ സിപി രാധാകൃഷ്ണന്‍ സര്‍ക്കാര്‍ രൂപീകരിക്കാനായി നേരത്തെ ഹേമന്ത് സോറനെ ക്ഷണിച്ചിരുന്നു. ഹേമന്ത് സോറനെ വീണ്ടും മുഖ്യമന്ത്രിയാക്കണമെന്ന ഇന്‍ഡ്യ മുന്നണി എംഎല്‍എമാരുടെ യോഗം തീരുമാനിച്ചതിന് പിന്നാലെ മുഖ്യമന്ത്രി ചമ്പൈ സോറന്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കിയിരുന്നു. പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ഹേമന്ത് സോറന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.2024 ഫെബ്രുവരി രണ്ടിനായിരുന്നു ചംപയ് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
കേസില്‍ ഇതുവരെ 14 പേരെ ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഛാവി രഞ്ജന്‍ അടക്കം ഉള്‍പ്പെടും. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമായിരുന്നു സോറന്റെ അറസ്റ്റ്. പ്രതിരോധ ഭൂമി ഇടപാട്, കല്‍ക്കരി ഖനന ഇടപാട് എന്നീ കേസുകളിലാണ് സോറനെതിരെ ഇ ഡി കേസെടുത്തിരുന്നത്.