‘മേയര്‍ എം കെ വര്‍ഗീസിന്റെ നിലപാടുകള്‍ കാരണം തൃശ്ശൂരില്‍ തോറ്റു, സ്ഥാനമൊഴിയണം’; സിപിഐ രംഗത്ത്

തൃശൂര്‍: തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസിനെതിരെ സിപിഐ രംഗത്ത്. മേയറുടെ നിലപാടുകള്‍ തൃശൂരിലെ പരാജയത്തിന് ഒരു കാരണമാണെന്നും അദ്ദേഹം സ്ഥാനമൊഴിയണമെന്നും സിപിഐ ജില്ലാ സെക്രട്ടറി വത്സരാജ് പറഞ്ഞു.
രൂക്ഷവിമര്‍ശനമാണ് വത്സരാജ് മേയര്‍ക്കെതിരെ ഉന്നയിച്ചത്. മേയറുടെ ബിജെപി അനുകൂല നിലപാട് പ്രതിഷേധാര്‍ഹമെന്നും ആ നടപടി ശരിയല്ലെന്നും പറഞ്ഞ വത്സരാജ് മുന്‍ധാരണ പ്രകാരം സ്ഥാനം രാജിവെച്ച് മുന്നണിയില്‍ തുടരാന്‍ തയാറാകണമെന്ന് ആവശ്യപ്പെട്ടു. തൃശൂരിലെ പരാജയത്തിന് ഒരു കാരണം മേയറുടെ നിലപാടുകളാണെന്ന് പറഞ്ഞ വത്സരാജ് തുടര്‍ നടപടികള്‍ മേയറുടെ നിലപാടറിഞ്ഞ ശേഷമുണ്ടാകുമെന്നും അറിയിച്ചു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
എന്നാല്‍ സിപിഐയുടെ രാജി ആവശ്യം താന്‍ അറിഞ്ഞിട്ടില്ലെന്നാണ് മേയര്‍ പ്രതികരിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് തൃശൂരില്‍ വെച്ചുനടന്ന ഒരു പടുപാടിയില്‍ സുരേഷ് ഗോപിയെ പ്രശംസിച്ചുകൊണ്ട് മേയര്‍ വീണ്ടും രംഗത്തെത്തിയിരുന്നു. സിപിഐയുടെ എതിര്‍പ്പ് തന്നോട് പറഞ്ഞിട്ടില്ലെന്നും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും പറഞ്ഞ എം കെ വര്‍ഗീസ് എവിടെയോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തിരുന്നു.