കണ്ണൂരില്‍ സീബ്രലൈന്‍ ക്രോസ് ചെയ്യുന്നതിനിടെ വിദ്യാര്‍ത്ഥികളെ ഇടിച്ചിട്ട് സ്വകാര്യ ബസ്; മൂന്ന് പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: വടകര – തലശ്ശേരി ദേശീയ പാതയില്‍ മടപ്പള്ളിയില്‍ സീബ്രലൈന്‍ വഴി റോഡ് ക്രോസ് ചെയ്യുകയായിരുന്ന വിദ്യാര്‍ത്ഥികളെ സ്വകാര്യ ബസ്സിടിച്ച് വീഴ്ത്തി. അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. മടപ്പള്ളി കോളജ് സെക്കന്റ് ഇയര്‍ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. വടകര നടക്കുതാഴെ ശ്രേയ എന്‍. സുനില്‍ കുമാര്‍ (19), ദേവിക ജി നായര്‍ തണ്ണീര്‍ പന്തല്‍ (19), ഹൃദ്യ കല്ലേരി (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
Also Read ; നിയമം ലംഘിച്ച് ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ ആകാശ് തില്ലങ്കേരിയുടെ റൈഡ്; അന്വേഷണത്തിന് ഉത്തരവ്
അപകടം നടന്നതിന് പിന്നാലെ ഡ്രൈവറും കണ്ടക്ടറും ഇറങ്ങിയോടി. തൃശൂര്‍ – കണ്ണൂര്‍ റൂട്ടിലോടുന്ന അയ്യപ്പന്‍ എന്ന പേരിലുള്ള ബസ്സാണ് അപകടമുണ്ടാക്കിയത്. ചോമ്പാല്‍ പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ പിന്നീട് ആശുപത്രി വിട്ടു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം