യുഎഇയിലെ മുതിര്‍ന്ന ഇന്ത്യന്‍ പ്രവാസി വ്യവസായി റാം ബുക്സാനി അന്തരിച്ചു

ദുബായ്: യു.എ.ഇയിലെ മുതിര്‍ന്ന ഇന്ത്യന്‍ പ്രവാസി വ്യവസായി റാം ബുക്സാനി (83) ദുബായില്‍ അന്തരിച്ചു. ഐ.ടി.എല്‍. കോസ്മോസ് ഗ്രൂപ്പിന്റെ ചെയര്‍മാനാണ്. ഇന്‍ഡസ് ബാങ്ക് ഡയറക്ടര്‍, ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍, ഓവര്‍സീസ് ഇന്ത്യന്‍സ് ഇക്കണോമിക് ഫോറം സ്ഥാപക ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
Also Read ; മുംബൈയില്‍ കനത്ത മഴയും വെള്ളക്കെട്ടും ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
1959-ലാണ് റാം ബുക്സാനി ദുബായില്‍ എത്തുന്നത്. ഇറാഖിന്റെ കുവൈത്ത് അധിനിവേശകാലത്ത് പ്രവാസികള്‍ക്ക് അഭയകേന്ദ്രം ഒരുക്കാനും അവരെ നാട്ടിലെത്തിക്കാനും മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
ദുബായിലെ ഇന്ത്യന്‍ വ്യവസായികളുടെ കാരണവരായി കണക്കാക്കുന്ന റാം ബുക്സാനി എഴുത്തുകാരനും നാടക നടനുമാണ്. 28 നാടകങ്ങളില്‍ വേഷമിട്ടു. ‘ടേക്കിങ് ദി ഹൈറോഡ്’ ആണ് ആത്മകഥ.