സപ്ലൈക്കോയില്‍ ഒരു വര്‍ഷത്തോളം നീണ്ടുനിന്ന കോടികളുടെ തട്ടിപ്പുകള്‍ പുറത്ത്
കൊച്ചി: സംസ്ഥാനത്ത് പ്രതിസന്ധിയിലായ സപ്ലൈക്കോയില്‍ നടക്കുന്നത് വന്‍ ക്രമക്കേടുകളാണെന്ന് റിപ്പോര്‍ട്ട്. സ്ഥാപനത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച മാത്രം രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.മലപ്പുറത്ത് എട്ടും കൊല്ലത്ത് നാല് ജീവനക്കാര്‍ക്കും
എതിരെയാണ് കേസെടുത്തിരിക്കുന്നത്.
Also Read ; കള്ളപ്പണം വെളുപ്പിക്കല്‍ : ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിന് വീണ്ടും സമന്‍സ്
സപ്ലൈക്കോ ജീവനക്കാരും കരാറുകാരും ചേര്‍ന്നാണ് ഈ തട്ടിപ്പ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഗോഡൗണുകളില്‍ പൊതുവിതരണത്തിനുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ആണ് തട്ടിപ്പ് കണ്ടെത്തിയത്. ഒരു വര്‍ഷത്തോളം നീണ്ടുനിന്ന തട്ടിപ്പുകളില്‍ സ്ത്രീകളടക്കമുള്ള ജീവനക്കാര്‍ പ്രതിസ്ഥാനത്തുണ്ട്.

മലപ്പുറം തിരൂര്‍ ഡിപ്പോയിലെ ഗോഡൗണില്‍ 2.75 കോടി രൂപയുടേയും കൊല്ലം കടയ്ക്കലില്‍ 55 ലക്ഷം രൂപയുടേയും സാധനങ്ങളില്‍ തട്ടിപ്പ് നടന്നിട്ടുണ്ട്. മുന്‍പ് കാസര്‍കോടും സമാനമായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































