• India
#kerala #Movie #Top News

മമ്മൂട്ടിയുടെ നായികയായി നയന്‍സ് ; ഗൗതം വാസുദേവ് മേനോന്റെ മലയാളത്തിലെ ആദ്യ ചിത്രത്തിന് തുടക്കം

മമ്മൂട്ടിയെ നായകനായി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പൂജ ചടങ്ങുകളോടെ തുടക്കമായി. ഗൗതം വാസുദേവ് മേനോന്‍ മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമെന്ന പ്രത്യേകയും ഇതിനുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ ചിത്രമാണിത്. വൈശാഖ് ഒരുക്കിയ ടര്‍ബോ എന്ന ചിത്രത്തിന്റെ സൂപ്പര്‍ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം വലിയ താരനിരയാണ് അണിനിരക്കുന്നത്.

Also Read ; പിണറായി വിജയനെതിരെ പ്രതിപക്ഷം അസംബന്ധം പ്രചരിപ്പിക്കുന്നു : എം വി ഗോവിന്ദന്‍

തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയായിരിക്കും ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയെന്നാണ് റിപ്പോര്‍ട്ട്. ഗോകുല്‍ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് ഇതിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോമഡിക്കും പ്രാധാന്യമുള്ള ഒരു ക്രൈം ത്രില്ലര്‍ ആയാണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന.അതേസമയം മമ്മൂട്ടി നായകനാവുന്ന ബസൂക്കയില്‍ ഗൗതം മേനോന്‍ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

വിഷ്ണു ദേവ് കാമറ ചലിപ്പിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ദര്‍ബുക ശിവയാണ്. ആന്റണി എഡിറ്റിംഗ് നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ -ജോര്‍ജ് സെബാസ്റ്റ്യന്‍, കോ- ഡയറക്ടര്‍- പ്രീതി ശ്രീവിജയന്‍, ലൈന്‍ പ്രൊഡ്യൂസര്‍-സുനില്‍ സിങ്, സൗണ്ട് മിക്‌സിങ്- തപസ് നായക്, സൗണ്ട് ഡിസൈന്‍- കിഷന്‍ മോഹന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- അരിഷ് അസ്ലം, മേക് അപ്- ജോര്‍ജ് സെബാസ്റ്റ്യന്‍, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അരോമ മോഹന്‍, സ്റ്റില്‍സ്- അജിത് കുമാര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- വിഷ്ണു സുഗതന്‍, പബ്ലിസിറ്റി ഡിസൈന്‍- എസ്‌തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷന്‍- വേഫേറര്‍ ഫിലിംസ്, ഓവര്‍സീസ് പാര്‍ട്ണര്‍- ട്രൂത് ഗ്ലോബല്‍ ഫിലിംസ് എന്നിവരാണ്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *