പിണറായി വിജയനെതിരെ പ്രതിപക്ഷം അസംബന്ധം പ്രചരിപ്പിക്കുന്നു : എം വി ഗോവിന്ദന്‍
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷം അസംബന്ധം പ്രചരിപ്പിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രാഷ്ട്രീയമായി പിണറായിയെ ഉന്നംവെച്ചാല്‍ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് സംതൃപ്തിയും പാവപ്പെട്ടവര്‍ക്ക് നല്‍കാനുള്ള ആനുകൂല്യങ്ങളും നല്‍കുമെന്ന് ഉറപ്പ് വരുത്തി നമ്മുടെ ഭാഗത്ത് നിന്നുള്ള തെറ്റുകള്‍ തിരുത്തണം എന്ന് കെഎസ്‌കെടിയു കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
സ്വത്വരാഷ്ട്രീയത്തെ മറയായി വര്‍ഗീയമായി ആളുകളെ ഒന്നിപ്പിക്കാന്‍ ബിജെപിക്ക് സാധിച്ചുവെന്നും തെരഞ്ഞെടുപ്പില്‍ ഗൗരവമുള്ള തിരിച്ചടിയാണ് നേരിട്ടതെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
വിശ്വാസികളോടൊപ്പവും അവിശ്വാസികളോടൊപ്പവും നില്‍ക്കുന്നതാണ് ഇടതുപക്ഷ നിലപാട്. അവിടെ വര്‍ഗീയവാദിക്ക് വിശ്വാസമില്ല. ആരാധനാലയങ്ങള്‍ വിശ്വാസികള്‍ കൈകാര്യം ചെയ്യണം എന്നും അല്ലാതെ ആര്‍എസ്എസ് അല്ല കൈകാര്യം ചെയ്യേണ്ടതെന്നും എംവി ഗോവിന്ദന്‍ ചൂണ്ടിക്കാണിച്ചു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം