വിവാഹം കഴിഞ്ഞ് ആറാം ദിവസം മുതല്‍ യുവതിക്ക് ക്രൂരമര്‍ദ്ദനം; കേള്‍വി ശക്തി തകരാറില്‍
മലപ്പുറം: ഭര്‍ത്താവിന്റെ വീട്ടില്‍ നവവധുവിന് ക്രൂര പീഡനം എന്ന് പരാതി. വിവാഹം കഴിഞ്ഞ് ആറാം ദിവസം മുതല്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു എന്ന ആരോപണം ആണ് കുടുംബം ഉയര്‍ത്തിയത്. വേങ്ങര സ്വദേശിയായ ഭര്‍ത്താവ് മുഹമ്മദ് ഫായിസ് മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ വയര്‍ ഉപയോഗിച്ചും കൈകൊണ്ടും ക്രൂരമായി മര്‍ദിച്ചുവെന്നും പരാതിയില്‍ ഉണ്ട്.
Also Read ; പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ജോലി ഒഴിവ്
സൗന്ദര്യത്തിന്റെ പേരിലും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടുമാണ് ഇയാള്‍ യുവതിയെ ആക്രമിച്ചത്. ശരീരമാസകലം മര്‍ദ്ദനമേറ്റ യുവതിയുടെ കേള്‍വി ശക്തി തകരാറിലായതായും പരാതിയില്‍ പറയുന്നുണ്ട്.
മര്‍ദ്ദന വിവരം പുറത്ത് പറഞ്ഞാല്‍ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടും, ആത്മഹത്യ ചെയ്യുമെന്നുമെല്ലാം ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. മര്‍ദ്ദനമേറ്റ യുവതിയെ ഭര്‍തൃവീട്ടുകാര്‍ തന്നെ നാല് തവണയായി ആശുപത്രിയില്‍ കൊണ്ടുപോകുകയും ചികിത്സ നല്‍കുകയും ചെയ്തിരുന്നു.തുടര്‍ന്ന് യുവതി കുടുംബത്തെ ഫോണില്‍ വിളിച്ച് കരഞ്ഞതോടെ സംശയം തോന്നി ഭര്‍തൃവീട്ടിലെത്തിയപ്പോഴാണ് മകള്‍ ക്രൂരമായ പീഡനത്തിനിരയായതായി കുടുംബം മനസ്സിലാക്കുന്നത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
ഇതോടെ യുവതിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയും പിന്നാലെ മെയ് 22 ന് മലപ്പുറം വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു.ആക്രമണമേറ്റതിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളടക്കം സമര്‍പ്പിച്ച് നല്‍കിയ പരാതിയില്‍ പോലീസ് നടപടി സ്വീകരിക്കാനോ പ്രതിയെ പിടികൂടാനോ തയ്യാറായില്ല. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു.നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് കുടുംബം.