‘വന്യമൃഗശല്യത്തില്‍ നിന്ന് പരിഹാരം വേണം’; കുട്ടിയാന കിണറ്റില്‍ കുടുങ്ങിയതിന് പിന്നാലെ മലയാറ്റൂരില്‍ പ്രതിഷേധം
കൊച്ചി: മലയാറ്റൂരില്‍ കുട്ടിയാന കിണറ്റില്‍ കുടുങ്ങിയ പ്രദേശത്ത് ജനങ്ങളുടെ വന്‍ പ്രതിഷേധം. നിരന്തരമായി വന്യമൃഗശല്യമുള്ള പ്രദേശമാണെന്നും പരിഹാരം ഉടന്‍ വേണമെന്നും ആവശ്യപ്പെട്ടാണ് ജനങ്ങളുടെ ഈ പ്രതിഷേധം. നാട്ടുകാര്‍ പ്രദേശത്തെ റോഡ് ഉപരോധിച്ചിരിക്കുകയാണ്. മൂന്ന് മണിയോടെയാണ് ഇല്ലിത്തോട്ടില്‍ സാജുവിന്റെ വീട്ടിലെ കിണറ്റില്‍ കുട്ടിയാന കുടുങ്ങിയത്. ഇതോടെ മറ്റ് ആനകളും പ്രദേശത്ത് തമ്പടിച്ചു. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ അമ്മയാന തന്നെ കിണറ്റില്‍ വീണ കുട്ടിയാനയെ കരയ്ക്ക് വലിച്ചു കയറ്റുകയായിരുന്നു.
Also Read ; മെസിയും സംഘവും ഫൈനലിലേക്ക്…….തുടര്‍ച്ചയായ രണ്ടാം തവണയും കോപ്പയുടെ കലാശപ്പോരിനൊരുങ്ങി മെസിപ്പട….
ആനകളുണ്ടെന്ന് അറിയിച്ചിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്താന്‍ ഏറെ വൈകിയെന്നാണ് നാട്ടുകാരുടെ പരാതി. ആറ് മണിയോടെയാണ് ഉദ്യോഗസ്ഥരെത്തിയതെന്നും ആളുകള്‍ ആരോപിക്കുന്നു. എന്നാല്‍ നാല് മണി മുതല്‍ സംഭവ സ്ഥലത്തുണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
ഫെന്‍സിങ് കൃത്യമായി നിര്‍മ്മിക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. ജീവനും സ്വത്തിനും സംരക്ഷണം വേണം. രാത്രി വൈകിയും ജോലി കഴിഞ്ഞ് വരുന്ന ആളുകളുണ്ട്. അവരുടെ ജീവന് ഭീഷണിയാണ്. വന്യമൃഗങ്ങളെ തുരത്തുന്നതിന് നടപടി വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഉറപ്പ് കിട്ടാതെ സമരം അവസാനിപ്പിക്കല്ലെന്നും നാട്ടുകാര്‍ പറഞ്ഞു.





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































