യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കുണ്ടന്നൂര്‍- തേവര പാലം ഇന്നു രാത്രി 11 മണിക്ക് അടയ്ക്കും
കൊച്ചി: അറ്റകുറ്റപ്പണികള്‍ക്കായി കുണ്ടന്നൂര്‍- തേവര പാലം ഇന്നു രാത്രി 11 മണിക്ക് അടച്ചിടും. തിങ്കളാഴ്ച രാവിലെയാകും പാലം തുറക്കുക. അതുവരെ ഒരു വാഹനവും കയറ്റിവിടില്ലെന്നും യാത്രക്കാര്‍ സഹകരിക്കണമെന്നും ദേശീയ പാത അതോറിറ്റി അഭ്യര്‍ത്ഥിച്ചു.
Also Read ; മോഷണത്തിനിറങ്ങാന്‍ വേഷം അടിവസ്ത്രം, യാത്ര ട്രെയിനില്‍ ; പക്കി സുബൈറിനെ തപ്പി പോലീസ്
പശ്ചിമകൊച്ചി ഭാഗത്തുനിന്നും കുണ്ടന്നൂര്‍ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ വെണ്ടുരുത്തിപ്പാലം വഴി MG റോഡിലെത്തി വേണം യാത്ര തുടരാന്‍. ഇടക്കൊച്ചി ഭാഗത്തുനിന്നും കുണ്ടന്നൂര്‍ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ കണ്ണങ്ങാട്ട് പാലം വഴി തിരിഞ്ഞു പോകണം.

തൃപ്പൂണിത്തുറ ഭാഗത്തു നിന്നും പശ്ചിമകൊച്ചി ഭാഗത്തേക്ക് വരേണ്ട വാഹനങ്ങള്‍ വൈറ്റില ജങ്ഷനിലെത്തി സഹോദരന്‍ അയ്യപ്പന്‍ റോഡ്, എം ജി റോഡ് വഴി നഗരത്തിലേക്ക് പ്രവേശിക്കാവുന്നതാണ്. മേഖലയില്‍ ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട് .
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































