ഇന്ത്യന്‍ ബാങ്കില്‍ 1500 തസ്തികയിലേക്ക് ജോലി ഒഴിവ്

കേന്ദ്ര പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ബാങ്കില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. ഇന്ത്യന്‍ ബാങ്ക് ഇപ്പോള്‍ അപ്പ്രന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് ഇന്ത്യന്‍ ബാങ്കില്‍ അപ്പ്രന്റീസ് തസ്തികയില്‍ മൊത്തം 1500 ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് അവരുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് ആയ https://www.indianbank.in/ ഇല്‍ 2024 ജൂലൈ 10 മുതല്‍ ജൂലൈ 31 വരെ അപേക്ഷിക്കാം.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം