അവധി അപേക്ഷ അനുവദിച്ചില്ല; സ്വയം വിരമിച്ച് വിജിലന്‍സ് ഡയറക്ടര്‍ ടി കെ വിനോദ് കുമാര്‍
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ഡിജിപി ടി.കെ.വിനോദ് കുമാര്‍ യുഎസിലെ സര്‍വകലാശാലയില്‍ അധ്യാപകനാകാന്‍ ഒന്നര വര്‍ഷത്തെ അവധിക്ക് അപേക്ഷ നല്‍കിയിരുന്നു. ഇത് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് സ്വയം വിരമിക്കല്‍ അപേക്ഷ നല്‍കുകയായിരുന്നു. അപേക്ഷ സര്‍ക്കാര്‍ അംഗീകരിച്ചതോടെ അമേരിക്കയില്‍ പഠിപ്പിക്കാന്‍ പോവുകയാണ് ടി കെ വിനോദ് കുമാര്‍.
Also Read ; സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍
2025 ഓഗസ്റ്റ് വരെ സര്‍വ്വീസ് കാലാവധി ബാക്കി നില്‍ക്കെയാണ് വിനോദ് കുമാര്‍ സ്വയം വിരമിച്ചത്. അമേരിക്കയിലെ നോര്‍ത്ത് കരോലീന സര്‍വ്വകലാശാലയിലെ പ്രൊഫസറായാണ് വിനോദ്കുമാറിന് നിയമനം ലഭിച്ചിട്ടുള്ളത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം