പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ കുറ്റപത്രം നല്‍കി പോലീസ്

കോഴിക്കോട്: പന്തീരാങ്കാവ് കേസില്‍ പ്രതിക്കെതിരെ ഗാര്‍ഹിക പീഡനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കുറ്റപത്രം നല്‍കി പോലീസ്. യുവതിയുടെ ഭര്‍ത്താവ് രാഹുല്‍ പി ഗോപാല്‍ അടക്കം അഞ്ച് പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കൊലപാതക ശ്രമം, സ്ത്രീധന പീഡനം അടക്കമുള്ള വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
Also Read ; ട്രെയിന്‍ ഇടിച്ച മുറിവോടെ പാളം മറികടക്കാന്‍ ആന,ശേഷം ഒരൊറ്റ വീഴ്ച; കരളലിയിക്കും ദൃശ്യങ്ങള്‍
നേരത്തെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ നല്‍കിയ ഹര്‍ജി തളളണമെന്ന് ഫറോക്ക് പോലീസ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭാര്യയുമായി ഉണ്ടായിരുന്നത് തെറ്റുദ്ധാരണയാണെന്നും പരാതി ഒത്തുതീര്‍പ്പായെന്നുമാണ് രാഹുല്‍ ഹൈക്കോടതിയെ അറിയിച്ചത്.
രാഹുലുമായുള്ള തര്‍ക്കം പരിഹരിച്ചുവെന്നും ഭര്‍ത്താവുമായി ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചുവെന്നും യുവതിയുടെ സത്യവാങ്മൂലത്തിലുണ്ടായിരുന്നു. കൂടാതെ പരാതി തുടരുന്നില്ലെന്നും മൊഴി നല്‍കേണ്ടി വന്നത് ബന്ധുക്കളുടെ അധികാര സ്വാധീനം മൂലമാണെന്നും യുവതി സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം