ആറ് മാസം മുമ്പ് ഒളിച്ചോടിയ കങ്കാരു ഒടുവില്‍ പിടിയിലായി !

ജര്‍മ്മന്‍ പോലീസിനെ വട്ടം കറക്കിയ കങ്കാരു ഒടുവില്‍ 6 മാസത്തിന് ശേഷം പിടിയിലായി. സ്‌കിപ്പി എന്ന് പേരിട്ടിരിക്കുന്ന കങ്കാരുവാണ് ജെന്‍സ് കോല്‍ഹൗസിന്റെ സ്‌റ്റെന്‍ബെര്‍ഗിലെ വീട്ടില്‍ നിന്നും കാണാതായത്. തുടര്‍ന്ന് പോലീസടക്കം തെരച്ചില്‍ നടത്തിയെങ്കിലും സ്‌കിപ്പിയെ കണ്ടെത്താനായില്ല. പലയിടങ്ങളിലും കങ്കാരുവിനെ കണ്ടെന്ന് പറഞ്ഞ് ഫോണ്‍ കോളുകള്‍ വന്നെങ്കിലും പോലീസിന് ആറ് മാസത്തേക്ക് സ്‌കിപ്പിയെ ഒന്ന് തൊടാന്‍ പോലും സാധിച്ചില്ല.
എന്നാല്‍, ഈ മാസമാദ്യം ലുഡേഴ്സ് ഡോര്‍ഫ് പട്ടണത്തില്‍ എത്തിയ സ്‌കിപ്പിയുടെ ഒളിച്ചോട്ടത്തിന് അങ്ങനെ അവസാനമായി. ഒരു പ്രദേശവാസിയാണ് കങ്കാരുവിനെ തങ്ങളുടെ തൊഴുത്തില്‍ പിടിച്ചുവച്ചതിന് ശേഷം ഉടമയെ അറിയിച്ചത്.
Also Read; ട്രെയിന്‍ ഇടിച്ച മുറിവോടെ പാളം മറികടക്കാന്‍ ആന,ശേഷം ഒരൊറ്റ വീഴ്ച; കരളലിയിക്കും ദൃശ്യങ്ങള്‍
സ്‌കിപ്പിയെ കൂടാതെ അനേകം കങ്കാരുകളെയാണ് ഉടമ പെറ്റായി വളര്‍ത്തുന്നത്. ആറ് മാസം എങ്ങനെയാണ് സ്‌കിപ്പി ആരുടെയും പിടിയില്‍ പെടാതെ മുങ്ങി നടന്നത് എന്ന കാര്യം വ്യക്തമല്ല. എന്നാല്‍, 12 മീറ്റര്‍ ദൂരത്തിലും മൂന്ന് മീറ്റര്‍ ഉയരത്തിലും ചാടാന്‍ സ്‌കിപ്പിക്ക് കഴിവുണ്ട, അതുകൊണ്ടായിരിക്കും ആരുടേയും പിടിയില്‍ പെടാതെ സ്‌കിപ്പി മുങ്ങി നടന്നതെന്നും ഉടമ പറഞ്ഞു.