#kerala #Top News

ഇടുക്കിയിലെ മലമുകളില്‍ കുടുങ്ങി അനധികൃതമായി ട്രക്കിങിന് എത്തിയ 27 വാഹനങ്ങള്‍

തൊടുപുഴ: ഇടുക്കിയിലെ മലമുകളില്‍ കുടുങ്ങി അനധികൃതമായി ട്രക്കിങിന് എത്തിയ വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍. കര്‍ണാടകയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ 27 വാഹനങ്ങളാണ് ഓഫ് റോഡ് ട്രക്കിങ്ങിനായി ഇടുക്കിയില്‍ മലമുകളില്‍ കയറിയത്. എന്നാല്‍ പ്രതീക്ഷിക്കാതെ പെയ്ത മഴയില്‍ തിരിച്ചിറക്കാന്‍ കഴിയാതെ വാഹനം കുടുങ്ങി പോവുകയായിരുന്നു.

Also Read ; എറണാകുളത്ത് ദമ്പതിമാര്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കിയെന്ന് നിഗമനം

വെളളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് കര്‍ണാടകയില്‍ നിന്നെത്തിയ നാല്‍പതംഗസംഘം ഇടുക്കിയിലെ നെടുങ്കണ്ടം ഭാഗത്തെ മലയില്‍ അനധികൃതമായി ട്രക്കിങിന് എത്തിയത്. സംഘം മലകയുറുമ്പോള്‍ മഴയുണ്ടായിരുന്നില്ല. പിന്നാലെ മഴ ശക്തമായതോടെ വാഹനം തിരിച്ചിറക്കാനാകാതെ ട്രക്കിങ് സംഘം കുടുങ്ങുകയും തുടര്‍ന്ന്, വാഹനത്തിലുണ്ടായവര്‍ നടന്നിറങ്ങി നാട്ടുകാരോട് സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. നാട്ടുകാര്‍ തന്നെയാണ് ഇവര്‍ക്ക് താമസസൗകര്യം ഒരുക്കിക്കൊടുത്ത്. വാഹനങ്ങള്‍ കുടുങ്ങിയ വിവരം അറിഞ്ഞ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *