കോളറ പേടിയില്‍ തലസ്ഥാനം ; ഇതുവരെ രോഗം ബാധിച്ചത് 12 പേര്‍ക്ക്
തിരുവനന്തപുരം: തലസ്ഥാനത്ത് കോളറ രോഗികളുടെ എണ്ണത്തില്‍ വര്‍ധന ജാഗ്രതയില്‍ സംസ്ഥാനം. വെള്ളിയാഴ്ച മാത്രം നാല് പേര്‍ക്കു കൂടി കോളറ സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് തലസ്ഥാനം.സംസ്ഥാനത്ത് കോളറ ബാധിച്ചവരുടെ എണ്ണം 12 ആയി ഉയര്‍ന്നു.ഇതില്‍ 11 പേരും നെയ്യാറ്റിന്‍കരയിലെ ശ്രീകാരുണ്യ ഹോസ്റ്റലിലെ അന്തേവാസികളാണ്. എന്നാല്‍ കോളറയുടെ ഉറവിടം കണ്ടെത്താന്‍ ഇതുവരെയും സാധിച്ചിട്ടില്ല. ഇത് കൂടുതല്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
അതേസമയം സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുകയാണ്. ഇന്നലെ മാത്രം 12,204 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്.11 പേര്‍ മരണപ്പെട്ടു. നാല് പേര്‍ എലിപ്പനി ബാധിച്ചാണ് മരിച്ചത്.
പനിബാധിതരുടെ എണ്ണം വര്‍ധിക്കുമ്പോഴും കാസര്‍കോട് ജില്ലയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാതെ രോഗികള്‍ വലയുകയാണെന്ന പരാതി ഉയര്‍ന്നു. 78 ഡോക്ടര്‍മാരുടെ കുറവാണ് ജില്ലയിലുള്ളത്. ജില്ലാ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും ആര്‍എംഒമാരില്ല. 22 സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ തസ്തികയും ഒഴിഞ്ഞു കിടക്കുകയാണ്.
കാസര്‍കോട് ജില്ലയില്‍ 323 ഡോക്ടര്‍മാരുടെ തസ്തികയാണുള്ളത്. മൂന്നുതവണയായി 75 ഡോക്ടര്‍മാരുടെ ഒഴിവിലേക്ക് പിഎസ്സി നിയമന ഉത്തരവ് നല്‍കിയെങ്കിലും 33 പേര്‍ മാത്രമാണ് എത്തിയത്. ഇവരില്‍ 30 പേരും പിജി കോഴ്‌സിനും മറ്റുമായി അവധിയില്‍ പോയി. നിലവിലുള്ള ഡോക്ടര്‍മാര്‍ അധികസമയം ഡ്യൂട്ടി എടുത്താണ് ഒ പിയിലും വാര്‍ഡിലും ഉള്ള രോഗികളെ പരിശോധിക്കുന്നത്.