September 7, 2024
#kerala #Top Four

ബോംബാണെന്ന് കരുതി വലിച്ചെറിഞ്ഞു, കണ്ണൂരില്‍ കണ്ടെത്തിയത് നിധിയോ?

കണ്ണൂര്‍: കണ്ണൂരില്‍ ബോംബാണെന്ന് കരുതി വലിച്ചെറിഞ്ഞത് നിധിയെന്ന് സംശയിക്കുന്ന വസ്തുക്കള്‍. കണ്ണൂര്‍ പരിപ്പായി ഗവണ്‍മെന്റ് എല്‍പി സ്‌കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബര്‍ തോട്ടത്തില്‍ നിന്നാണ് വസ്തുക്കള്‍ കണ്ടെത്തിയത്.
മഴക്കുഴി എടുത്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് നിധിയെന്ന് തോന്നുന്ന വസ്തുക്കള്‍ കണ്ടത്.

Also Read ; കോളറ പേടിയില്‍ തലസ്ഥാനം ; ഇതുവരെ രോഗം ബാധിച്ചത് 12 പേര്‍ക്ക്

ബോംബ് ആണെന്ന് കരുതി ആദ്യം തൊഴിലാളികള്‍ ഇത് തുറന്നുനോക്കിയിരുന്നില്ല. പിന്നീട് ഉച്ചയോടെയാണ് തുറന്നുനോക്കുന്നത്. ഉടന്‍ പഞ്ചായത്ത് പ്രസിഡന്റിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു.

17 മുത്തുമണികള്‍, 13 സ്വര്‍ണ്ണപതക്കങ്ങള്‍, കാശിമാലയുടെ നാല് പതക്കങ്ങള്‍, ഒരു സെറ്റ് കമ്മല്‍, വെള്ളി നാണയങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് കണ്ടെത്തിയത്. വെള്ളിനാണയങ്ങളിലൊന്നും വര്‍ഷം രേഖപ്പെടുത്തിയിട്ടില്ല. പോലീസ് വസ്തുക്കള്‍ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി. പുരാവസ്തു വകുപ്പ് കാലപ്പഴക്കമടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *