September 7, 2024
#kerala #Top Four

രോഗി ലിഫ്റ്റില്‍ കുടുങ്ങിയത് രണ്ട് ദിവസം ; സംഭവം പുറത്തറിഞ്ഞത് ലിഫ്റ്റ് ഓപ്പറേറ്റര്‍ എത്തിയപ്പോള്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗി ലിഫ്റ്റില്‍ കുടുങ്ങിയത് രണ്ട് ദിവസം. സൂപ്രണ്ട് ഓഫീസിലെ ഒപി ബ്ലോക്കിലെ ലിഫ്റ്റിലാണ് കുടുങ്ങിയത്. തിരുവനന്തപുരം സ്വദേശി രവീന്ദ്രന്‍ നായരാണ് കഴിഞ്ഞ ദിവസം ലിഫ്റ്റില്‍ കുടുങ്ങിയത്.ശനിയാഴ്ച വൈകുന്നേരമായിരുന്നു രവീന്ദ്രന്‍ ലിഫ്റ്റില്‍ കുടുങ്ങിയത്.നടുവേദനയുടെ ചികിത്സയ്‌ക്കെത്തിയ രവീന്ദ്രന്‍ ലിഫ്റ്റില്‍ കുടുങ്ങുകയായിരുന്നു. ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്റര്‍ എത്തിയപ്പോഴാണ് രവീന്ദ്രനെ കണ്ടത്. നിലവില്‍ രവീന്ദ്രന്‍ സുരക്ഷിതനാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇയാള്‍ അത്യാഹിത വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.

Also Read ; പ്രതീക്ഷകള്‍ അറ്റു ; ജോയിയുടെ മൃതദേഹം കണ്ടെത്തി

രവീന്ദ്രന്റെ ഫോണ്‍ ലിഫ്റ്റില്‍ വീണ് പൊട്ടിയിരുന്നു. ഇതിനാല്‍ ആരെയും വിളിച്ചറിയിക്കാന്‍ സാധിച്ചിരുന്നില്ല. വീട്ടുകാര്‍ക്ക് വിളിച്ചിട്ട് കിട്ടിയുമില്ല. രവീന്ദ്രനെ കാണാനില്ലെന്ന് ബന്ധുക്കള്‍ ഇന്നലെ രാത്രി മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കിയിരുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *