കരച്ചില്‍ കേട്ട് നടത്തിയ തിരച്ചില്‍; സ്‌കൂളില്‍ നിന്നും കണ്ടെത്തിയത് ഒരു ദിവസം പ്രായമായ കുഞ്ഞ്
കാസര്‍കോട് : കാസര്‍ഗോഡ് പഞ്ചിക്കലിലെ സ്‌കൂള്‍ വരാന്തയില്‍ ഉപേക്ഷിച്ച നിലയില്‍ ഒരു ദിവസം പ്രായമായ കുഞ്ഞിനെ കണ്ടെത്തി. പഞ്ചിക്കല്‍ ശ്രീ വിഷ്ണു മൂര്‍ത്തി എയുപി സ്‌കൂളിലെ വരാന്തയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെയാണ് കുഞ്ഞിനെ കിട്ടിയത്. സ്‌കൂളില്‍ നിന്നും കുഞ്ഞിന്റെ കരച്ചില്‍ കേട്ട നാട്ടുകാരാണ് ആദ്യം കുട്ടിയെ കണ്ടെത്തിയത്. വസ്ത്രത്തില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുട്ടി ഉണ്ടായിരുന്നത്.
Also Read ; സര്‍ക്കാരിന്റെ പുതിയ മദ്യനയം ഓഗസ്റ്റില്‍ ; ഡ്രൈ ഡേ നിലനിര്‍ത്തും, ബാറുകളുടെ പ്രവര്‍ത്തനസമയം കൂട്ടില്ല
തുടര്‍ന്ന് നാട്ടുകാര്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വിവരം അറിയിക്കുകയും ശേഷം പോലീസില്‍ ബന്ധപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ആദൂര്‍ പോലീസ് എത്തി കുട്ടിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.കുട്ടിയുടെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
കര്‍ണാടക അതിര്‍ത്തി പ്രദേശമാണ് പഞ്ചിക്കല്‍. അതുകൊണ്ട് തന്നെ കര്‍ണാടകയില്‍ നിന്ന് എത്തിയ ആരെങ്കിലുമാണോ കുട്ടിയെ ഉപേക്ഷിച്ചതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
Join with metropost :വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..