ബി.എസ്.എന്‍.എല്ലിലും ഇനി 4ജി; 15,000 കോടി രൂപയുടെ കരാറില്‍ ചേര്‍ന്ന് രത്തന്‍ടാറ്റ
മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഒരു അപ്രതീക്ഷ അടിയായിരുന്നു എയര്‍ടെലിന്റെയും ജിയോയുടേയും വര്‍ധിപ്പിച്ച റീചാര്‍ജ് പ്ലാന്‍. ബി.എസ്.എന്‍.എല്ലിലേക്ക് മാറാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും അതിനുളള ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇല്ലാതിരുന്നത് പലരേയും പിന്‍തിരിപ്പിച്ചു. എന്നാലിതാ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷയായി രത്തന്‍ടാറ്റയുടെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും (ടിസിഎസ്) ബിഎസ്എന്‍എല്‍ലും തമ്മില്‍ 15,000 കോടി രൂപയുടെ പുതിയ കരാറില്‍ എത്തിയിരിക്കുന്നു ഈ പദ്ധതിയിലൂടെ പ്രാധന ലക്ഷ്യം ഇന്ത്യയിലെ 1,000 ഗ്രാമങ്ങളിലേക്ക് 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ്.
Also Read ; വിനീത് ശ്രീനിവാസന്റെ ‘ഒരു ജാതി ജാതകം’ ഓഗസ്റ്റ് 22 ന് തിയേറ്ററുകളിലെത്തും

ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡുമായുള്ള 15,000 കോടി രൂപയുടെ കരാറിന്റെ ഭാഗമായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് രാജ്യത്തെ നാല് മേഖലകളില്‍ വലിയ ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കും. അതിലൂടെ 4ജി ഇന്‍ഫ്രാസ്ട്രക്ചര്‍ വിപുലീകരിക്കാന്‍ സാധിക്കും എന്നണ് സിഒഒ എന്‍ ഗണപതി സുബ്രഹ്‌മണ്യം പറയുന്നത്. ബിഎസ്എന്‍എല്ലിന്റെ 4ജി സേവനങ്ങള്‍ നിലവില്‍ രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ മാത്രമേ ലഭ്യമാകൂ. 9,000 ടവറുകള്‍ രാജ്യത്ത് സ്ഥാപിച്ചിട്ടുണ്ട്, ഇത് ഒരു ലക്ഷമായി ഉയര്‍ത്തുകയാണ് ലക്ഷ്യം.
ബിഎസ്എന്‍എല്‍ ഓഗസ്റ്റ് മുതല്‍ രാജ്യത്തുടനീളം 4ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































