ആസിഫ് അലിയില്‍നിന്ന് പുരസ്‌കാരം വാങ്ങാന്‍ മടി; രമേശ് നാരായണന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
കൊച്ചി: എം ടി വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ മനോരഥങ്ങളുടെ ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ നടന്‍ ആസിഫ് അലിയില്‍ നിന്ന് പുരസ്‌കാരം വാങ്ങാന്‍ മടി കാണിച്ചതിനെ തുടര്‍ന്ന് വിമര്‍ശനത്തില്‍ പെട്ടിരിക്കുകയാണ് സംഗീത സംവിധായകന്‍ പണ്ഡിറ്റ് രമേശ് നാരായണന്‍.
Also Read ;പരീക്ഷ ഇല്ലാതെ പോസ്റ്റ് ഓഫീസുകളില്‍ പോസ്റ്റ്മാന്‍ ആവാം
പരിപാടിയില്‍ പങ്കെടുത്ത രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാന്‍ സംഘാടകര്‍ ക്ഷണിച്ചത് നടന്‍ ആസിഫ് അലിയെയായിരുന്നു. എന്നാല്‍ ആസിഫ് അലിയില്‍ നിന്നും രമേശ് നാരായണന് പുരസ്‌കാരം സ്വീകരിക്കാന്‍ മടി കാണിക്കുകയും പകരം സംവിധായകന്‍ ജയരാജിനെ വിളിച്ചുവരുത്തി ആസിഫിന്റെ കൈയില്‍ നിന്ന് പുരസ്‌കാരമെടുത്ത് ജയരാജിന് കൈമാറി. തുടര്‍ന്ന് ജയരാജ് രമേശിന് പുരസ്‌കാരം നല്‍കുകയായിരുന്നു.

പുരസ്‌കാരം സ്വീകരിക്കുന്നത് മാത്രമല്ല, ആസിഫ് അലിയോട് സംസാരിക്കാനോ അഭിവാദ്യം ചെയ്യാനോ രമേശ് നാരായണന്‍ തയ്യാറായിട്ടില്ല. പക്ഷെ ജയരാജന്‍ നല്‍കിയ പുരസ്‌കാരം വാങ്ങിക്കൊണ്ട് രമേശ് കേമറകള്‍ക്ക് മുന്നില്‍ പോസ് ചെയ്യുന്നതും ശേഷം ജയരാജനെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെക്കുന്നതും കാണാം. ഇതാണ് വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കിയത്. മോശം പെരുമാറ്റമാണ് രമേശ് നാരായണനില്‍ നിന്ന് ഉണ്ടായതെന്നും സംഭവത്തില്‍ മാപ്പ് പറയണമെന്നുമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ആസിഫ് അലിയും രമേശ് നാരായാണനും ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടേയില്ല.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































