കാസര്‍കോട് പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് 7 ലക്ഷത്തിന്റെ രത്നമോതിരങ്ങള്‍ മോഷണം പോയി; ജീവനക്കാര്‍ക്കെതിരെ പരാതി
ഉദുമ: പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കാനെത്തിയ മുംബൈ സ്വദേശിയുടെ ഭാര്യയുടെ ഏഴ് ലക്ഷം രൂപ വിലയുള്ള രത്നമോതിരങ്ങള്‍ മോഷണം പോയതായി പരാതി. കാസര്‍കോട് ഉദുമ കാപ്പിലുളള റിസോര്‍ട്ടിലായിരുന്നു സംഭവം. മുംബൈ സ്വദേശിയായ നിഖില്‍ പ്രശാന്ത ഷാ (35) ആണ് പരാതിക്കാരന്‍.
Also Read ; മലപ്പുറത്ത് നാല് പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു
ഈ കഴിഞ്ഞ ഞായറാഴ്ചയാണ് നിഖില്‍ പ്രശാന്ത ഷായും ഭാര്യയും റിസോര്‍ട്ടില്‍ താമസത്തിന് എത്തിയിരുന്നത്. താമസിച്ചിരുന്ന മുറിയിലെ കുളിമുറിയില്‍ രത്നങ്ങള്‍ പതിച്ച നാല് മോതിരങ്ങള്‍ ഊരിവെച്ചിരുന്നു. പിന്നീട് മറ്റൊരു മുറിയിലേക്ക് മാറേണ്ടി വന്നിരുന്നു. മുറിയില്‍ ശുചീകരണത്തിന് എത്തിയ നാല് തൊഴിലാളികള്‍ മോതിരം മോഷ്ടിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ ബേക്കല്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം