മലപ്പുറത്ത് എച്ച്1എന്‍1; 47-കാരി ചികിത്സയിലിരിക്കെ മരിച്ചു
പൊന്നാനി: മലപ്പുറത്ത് എച്ച്1എന്‍1 ബാധിച്ച് ഒരാള്‍ മരിച്ചു. തൃശ്ശൂര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പൊന്നാനി സ്വദേശി സൈഫുന്നിസ (47) ആണ് മരിച്ചത്.
രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഞായറാഴ്ചയാണ് സൈഫുന്നിസയെ കുന്നംകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു മരണം.
Also Read ; മുന്‍ ശ്രീലങ്കന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ക്യാപ്റ്റന്‍ ധമ്മിക നിരോഷണ സ്വന്തം വസതിയില്‍ വെടിയേറ്റു മരിച്ചു

മഴക്കാല രോഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. മലപ്പുറത്ത് രണ്ടു പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു. പൊന്നാനി സ്വദേശികളായ സ്ത്രീകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. പൊന്നാനിയില്‍ 1200 പേരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ചതിലാണ് രോഗം കണ്ടെത്തിയത്. മേഖലയില്‍ നഗരസഭയുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം




Malayalam 





























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































