ജോയിയുടെ മരണം: മന്ത്രിസഭാ യോഗം ഇന്ന്, സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചേക്കും
തിരുവനന്തപുരം: ശുചീകരണത്തിനിടെ ആമയിഴഞ്ചാന്‍ തോട്ടിലെ ഒഴുക്കില്‍പ്പെട്ട് ജോയി മരിച്ച സംഭവത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 11 മണിക്ക് മന്ത്രിസഭായോഗം ചേരും. യോഗത്തില്‍ ജോയിയുടെ കുടുംബത്തിന് സര്‍ക്കാര്‍ ഇന്ന് ധനസഹായം പ്രഖ്യാപിച്ചേക്കും.
ധനസഹായമായി 10 ലക്ഷം രൂപ നല്‍കുമെന്നായിരുന്നു വാഗ്ദാനം. കൂടാതെ ജോയിയുടെ അമ്മയ്ക്ക് വീട് വെച്ചുനല്‍കാന്‍ നഗരസഭ സന്നദ്ധരാണ്. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ ഇതിനുള്ള നടപടികള്‍ തുടങ്ങിയേക്കും. അതേസമയം, തോട് വൃത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനായി മുഖ്യമന്ത്രി നാളെ യോഗം വിളിച്ചിട്ടുണ്ട്. മാലിന്യനീക്കം ആരുടെ ഉത്തരവാദിത്വം എന്ന തര്‍ക്കത്തിനിടെ നടക്കുന്ന കൂടിക്കാഴ്ചയില്‍ റെയില്‍വെ ഉദ്യോഗസ്ഥരും വിവിധ ജനപ്രതിനിധികളും പങ്കെടുക്കും.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..