മലപ്പുറത്ത് നാല് പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു

പൊന്നാനി: മലപ്പുറത്ത് നാല് പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു. പൊന്നാനിയിലും നിലമ്പൂരിലുമാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. പൊന്നാനിയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കും നിലമ്പൂരില്‍ ഒരു ഇതര സംസ്ഥാന തൊഴിലാളിക്കുമാണ് മലമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഒഡീഷയില്‍ നിന്നുള്ള തൊഴിലാളിയാണ് ഇയാള്‍. നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സ തേടിയ തൊഴിലാളി താമസ സ്ഥലത്തേക്ക് മടങ്ങി. മറ്റുള്ളവര്‍ ചികിത്സ തുടരുകയാണ്.
Also Read; പീഡനക്കേസ് പ്രതി സജിമോന് ഇനി പാര്‍ട്ടി അംഗത്വം മാത്രം
അതേസമയം മലമ്പനി സ്ഥിരീകരിച്ചതോടെ പൊന്നാനി നഗരസഭയുടേയും ആരോഗ്യവകുപ്പിന്റേയും നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. രാത്രിയില്‍ കൊതുകുവല ഉപയോഗിക്കാനും കൊതുക് നശീകരണ സാമഗ്രികള്‍ ഉപയോഗിക്കാനും ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഒരു മാസത്തിനുള്ളില്‍ പനിബാധിച്ചവര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ രക്തപരിശോധന നടത്തണമെന്നും നിര്‍ദേശമുണ്ട്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..