6 പുതിയ ഗ്രഹങ്ങള്‍ കണ്ടെത്തി

ന്യൂയോര്‍ക്ക്: സൗരയൂഥത്തിന് പുറത്ത് സ്ഥിതിചെയ്യുന്ന 6 പുറംഗ്രഹങ്ങളെ (എക്‌സോപ്ലാനറ്റ്) നാസയുടെ ദൗത്യമായ ടെസ് കണ്ടെത്തി. ഇതോടെ സൗരയൂഥത്തിനു പുറത്ത് മനുഷ്യര്‍ക്ക് അറിയാവുന്ന ഗ്രഹങ്ങളുടെ എണ്ണം 5502 ആയി മാറി.
Also Read ; ജിഎസ്ടി, റോയല്‍റ്റി ഒഴിവാക്കി; കേരളം ഉപേക്ഷിച്ചത് 741 കോടി
ഇപ്പോള്‍ കണ്ടെത്തിയ ഗ്രഹങ്ങളില്‍ ഒരെണ്ണം വ്യാഴത്തേക്കാള്‍ വലുപ്പമുള്ളതും സൂര്യനേക്കാള്‍ 40 മടങ്ങ് വലുപ്പമുള്ള ഒരു നക്ഷത്രത്തെ ഭ്രമണം ചെയ്യുന്നതുമാണ്. ഒരു ഗ്രഹം പ്രോട്ടോപ്ലാനറ്റ് ഗണത്തില്‍പെട്ടതാണ്. രൂപീകരണ പ്രക്രിയ പൂര്‍ത്തിയാകാത്ത ഗ്രഹങ്ങളാണ് പ്രോട്ടോപ്ലാനറ്റുകള്‍. ഗ്രഹങ്ങളുടെ ഉത്ഭവത്തെ കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ പുതുതായി കണ്ടെത്തിയ ഈ പ്രോട്ടോപ്ലാനറ്റിനു കഴിഞ്ഞേക്കും.
Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം