വീഡിയോ കോണ്‍ഫറന്‍സിങ് ആപ്പുകള്‍ക്ക് കനത്ത വെല്ലുവിളിയായി അംബാനിയുടെ ജിയോ സേഫ് ആപ്പ് രംഗത്ത്
സൂം, സിഗ്‌നല്‍, വാട്സാപ്പ്, ഗൂഗിള്‍ മീറ്റ് പോലുള്ള വീഡിയോ/വോയ്സ് കോള്‍, വീഡിയോ കോണ്‍ഫറന്‍സിങ് ആപ്പുകള്‍ക്ക് കനത്ത വെല്ലുവിളിയുമായി ജിയോ രംഗത്ത്. അതീവ സ്വകാര്യത ഉറപ്പുനല്‍കിക്കൊണ്ടാണ് പുതിയ ജിയോ സേഫിന്റെ സേവനം. ജിയോയുടെ 5ജി ക്വാണ്ടം-സെക്വര്‍ നെറ്റ് വര്‍ക്ക് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ കമ്മ്യൂണിക്കേന്‍ സേവനമാണ് ജിയോ സേഫ്. ആന്‍ഡ്രോയിഡിലും, ഐഒഎസിലും ലഭ്യമാക്കുന്ന ഈ ആപ്പിന്റെ വെബ്ബ് വേര്‍ഷന്‍ ലഭ്യമല്ല.
Also Read ; ഉത്തര്‍പ്രദേശില്‍ ട്രെയിന്റെ 15 ബോഗികള്‍ക്ക് പാളം തെറ്റി; രണ്ട് മരണം, 25 ലധികം പേര്‍ക്ക് പരിക്ക്
5ജി ലെവല്‍ സുരക്ഷ ജിയോ സേഫ് ഉപയോഗിച്ചുള്ള ആശയവിനിമയങ്ങള്‍ക്കുണ്ടാകുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. അതുകൊണ്ട് തന്നെ കോണ്‍ടാക്റ്റിലുള്ളവരുമായുള്ള ആശയവിനിമയങ്ങള്‍ മറ്റൊരാള്‍ക്കും ലഭിക്കില്ലെന്നും ക്വാണ്ടം കംപ്യൂട്ടറുകള്‍ ഉപയോഗിച്ചുള്ള ഹാക്കിങ് ഭീഷണികള്‍ പോലും തടയാനുള്ള ക്വാണ്ടം-റെസിസ്റ്റന്‍സ് അല്‍ഗൊരിതം ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നു.
അതേസമയം സുരക്ഷിതമായ കോണ്‍ടാക്റ്റുകള്‍ക്ക് പ്രത്യേകം സെക്വര്‍ ഷീല്‍ഡ് ഐക്കണ്‍ നല്‍കുമെന്നും ഉപഭോക്താക്കള്‍ക്ക് ആ കോണ്‍ടാക്ട് വഴി സുരക്ഷിതമായ ആശയവിനിമയം അനുയോജ്യമാണോ എന്ന് മുന്‍കൂട്ടി അറിയാനാവുകയും ചെയും. വീഡിയോ കോണ്‍ഫറന്‍സിങും സാധ്യമാണ്. അഞ്ച് പേര്‍ക്കാണ് ജിയോസേഫ് സെക്വര്‍ റൂം വഴി ഒരേ സമയം ഗ്രൂപ്പ് വീഡിയോ കോള്‍ ചെയ്യാനാവുക.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































