September 7, 2024
#kerala #Top News

ഈ വനംവകുപ്പ് തനി രാവണനാ, രാവണന്‍!

കോഴിക്കോട് ; സംസ്ഥാനത്തെ കാട്ടാനകളുടെ കണക്കെടുപ്പ് വിവരങ്ങള്‍ പുറത്തു വന്നപ്പോള്‍ സര്‍വേയില്‍ പങ്കെടുത്ത വനം വകുപ്പു ജീവനക്കാര്‍ മൂക്കത്തു വിരല്‍വച്ചു ചോദിച്ചു. കാട്ടിനുള്ളിലെ ആനകളുടെ കണക്ക് എങ്ങനെ ഇത്ര കൃത്യമായി രേഖപ്പെടുത്താന്‍ സാധിച്ചു എന്ന്.

Also Read ; 6 പുതിയ ഗ്രഹങ്ങള്‍ കണ്ടെത്തി

1793 ആനകള്‍ കേരളത്തിലെ വനങ്ങളില്‍ ഉണ്ടെന്നും മുന്‍ കണക്കെടുപ്പിലെ 1920 എന്ന എണ്ണത്തില്‍ നിന്നു നേരിയ കുറവ് മാത്രമാണു വന്നിട്ടുള്ളതെന്നുമുള്ള നിഗമനത്തില്‍ വകുപ്പ് എങ്ങനെ എത്തിപ്പെട്ടു എന്നറിയാതെ അന്തം വിട്ടിരിക്കുകയാണു ജീവനക്കാര്‍.

വനപാലകരുടെ വാട്‌സാപ് ഗ്രൂപ്പില്‍ കഴിഞ്ഞ ദിവസത്തെ പ്രധാന ചര്‍ച്ചയും ഇതുതന്നെയായിരുന്നു. കേരളത്തിലെ വനങ്ങളില്‍ വ്യാപകമായി കാട്ടാനകള്‍ കാരണമില്ലാതെ ചരിയുന്ന യാഥാര്‍ഥ്യം ഒരു വശത്ത് നില്‍ക്കുമ്പോഴാണ് ആനകളുടെ പുതിയ കണക്ക് പുറത്തു വരുന്നത്.

വന ഭൂമിയെ ഓരോ ബ്ലോക്കുകളായി തിരിച്ചായിരുന്നു സര്‍വേ. ഇതില്‍ പങ്കെടുക്കുന്ന അംഗങ്ങള്‍ ഒരു ബ്ലോക്കില്‍ തലങ്ങും വിലങ്ങും നടന്നു നേരിട്ടുകണ്ട ആനകളുടെ എണ്ണം രേഖപ്പെടുത്തുന്നതാണ് ആദ്യവഴി. രണ്ടാംദിവസം ഇതേ വഴിയിലെ ആനപ്പിണ്ടങ്ങളുടെ എണ്ണവും പഴക്കവും രേഖപ്പെടുത്തണം.മൂന്നാംദിനം പ്രദേശത്തെ നീര്‍ച്ചാലുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയില്‍ നേരിട്ടു കാണുന്ന ആനകളുടെ എണ്ണം രേഖ പ്പെടുത്തണം. എന്നാല്‍ ഇത്തവണത്തെ സര്‍വേയില്‍ 90% പ്രദേശത്തും ആനകളെ നേരിട്ടു കണ്ട കണക്കുകള്‍ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് പങ്കെടുത്ത അംഗങ്ങള്‍ വാട്സാപ് ഗ്രൂപ്പില്‍ പങ്കുവയ്ക്കുന്നത്.

ആനകളുടെ സാന്നിധ്യം മാത്രമാണു പലയിടത്തു നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് ഊഹക്കണക്കു മാത്രമാണെന്നിരിക്കെ, 1793 ആനകള്‍ കേരളത്തിലെ വനങ്ങളില്‍ ഉണ്ട് എന്ന കൃത്യമായ എണ്ണത്തില്‍ എങ്ങനെ സര്‍വേ ഫലം എത്തി എന്നാണവരുടെ ചോദ്യം .’വനം വകുപ്പിനെ അറിയില്ലേ; തനി രാവണനാ… പത്ത് തലയാ അവര്‍ക്ക്’ തുടങ്ങിയ ട്രോളുകളും ഈ ഗ്രൂപ്പിലുണ്ട്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

ആനകളുടെ മരണങ്ങള്‍ കൂടിയിട്ടുണ്ടെന്നാണു വനം വകുപ്പുകാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നത്. 10 വയസ്സില്‍ താഴെയുള്ളവയാണ് ചരിഞ്ഞതില്‍ മിക്കതും. 2015 നും 2023 നും ഇടയ്ക്ക് 845 ആനകള്‍ പല കാരണങ്ങളാല്‍ ചരിഞ്ഞിട്ടുണ്ടെന്നാണ് കണക്ക്. മരണകാരണം കൃത്യമായി പരിശോധിക്കാറില്ലെന്നും വനം ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ സര്‍വേയില്‍ പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ആനകളുടെ എണ്ണത്തില്‍ വലിയ വ്യത്യാസമില്ല. 2023 ല്‍ 811 ആനകള്‍ ഉണ്ടായിരുന്നത് 2024 ല്‍ 813 ആയി.

Leave a comment

Your email address will not be published. Required fields are marked *