ഗായത്രിപ്പുഴയില്‍ നാലുപേര്‍ അകപ്പെട്ട അതേസ്ഥലത്ത് വീണ്ടും അപകടം; കുട്ടികളെ രക്ഷപ്പെടുത്തി
പാലക്കാട്: കുരുത്തിക്കോട് ഗായത്രിപ്പുഴയില്‍ തരൂര്‍ തമ്പ്രാന്‍കെട്ടിയ കടവില്‍ കുളിക്കാന്‍ ഇറങ്ങി ഒഴുക്കില്‍പ്പെട്ട ആണ്‍കുട്ടികളെ രക്ഷപ്പെടുത്തി. ചിറ്റൂര്‍ പുഴയുടെ നരണി ഭാഗത്തായിരുന്നു സംഭവം. കുളിക്കാനായി കടവില്‍ എത്തിയ മൂന്നുപേരില്‍ രണ്ടുപേരാണ് ഒഴുക്കില്‍പ്പെട്ടിരുന്നത്.
Also Read ; ടൊവിനോയുടെ ‘എആര്‍എം’ റിലീസ് തടഞ്ഞ് കോടതി ; സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു കുട്ടികള്‍ പുഴയില്‍ കുടുങ്ങിയത്. ഇവര്‍ക്ക് പരിക്കുകളൊന്നുമില്ല. സമീപത്ത് ജോലിക്കായി എത്തിയ മൂന്ന് യുവാക്കളാണ് കുട്ടികള്‍ പുഴയില്‍ അകപ്പെട്ടതായി കണ്ടതും അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചതും. മൂന്ന് കുട്ടികളില്‍ ഒരാളെ യുവാക്കളാണ് രക്ഷപ്പെടുത്തിയത്.
കഴിഞ്ഞദിവസം ചിറ്റൂര്‍ പുഴയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ അകപ്പെട്ട അതേസ്ഥലത്തു തന്നെയാണ് കുട്ടികളും കുടുങ്ങിയത്. കുട്ടികള്‍ ഇറങ്ങിയ സമയത്ത് പുഴയില്‍ ഒരുപാട് വെള്ളമുണ്ടായിരുന്നില്ല എന്നാണ് വിവരം. ചിറ്റൂര്‍ ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാദൗത്യം.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം