തൃശ്ശൂര്‍ ജില്ലയില്‍ പകര്‍ച്ചപ്പനി കൂടുന്നു
തൃശ്ശൂര്‍: മഴ കനത്തതോടെ ജില്ലയില്‍ പകര്‍ച്ചപ്പനി വ്യാപകമാകുന്നു. ഒരാഴ്ചക്കിടെ പനി ബാധിച്ച് 6,161 പേര്‍ ചികിത്സ തേടിയതായി ഔദ്യോഗികരേഖകള്‍ വ്യക്തമാക്കുന്നു. ദിവസവും ആയിരത്തിലധികം പേര്‍ ചികിത്സ തേടുന്നതായാണ് അനൗദ്യോഗിക കണക്ക്. പനി ബാധിച്ച നിരവധി ആളുകള്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ എത്തുന്നുണ്ട്.
Also Read ; ബംഗ്ലാദേശിലെ സംവരണ വിരുദ്ധ പ്രക്ഷോഭം ; മരണപ്പെട്ടവരുടെ എണ്ണം 105 ആയി, രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു
കഴിഞ്ഞ ഒരാഴ്ചക്കിടെ 60 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എലിപ്പനി ബാധിച്ച് രണ്ടു പേര്‍ മരിച്ചു. മാടക്കത്തറ സ്വദേശിയായ 24-കാരനും ഗുരുവായൂര്‍ കോട്ടപ്പടിയിലുള്ള 62-കാരനുമാണ് മരിച്ചത്. എലിപ്പനി ബാധിച്ച് മൂന്നു ദിവസത്തിനുള്ളില്‍ സ്ഥിതി ഗുരുതരമാകുന്ന അവസ്ഥയാണുള്ളതെന്ന് ഡി.എം.ഒ. അറിയിച്ചു. പനി വന്നാല്‍ സ്വയംചികിത്സ തേടുന്നതാണ് കാരണം. പനിക്ക് വേദനസംഹാരി വാങ്ങിക്കഴിക്കുന്നതും അപകടകരമാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ നടക്കുന്നതാണ് എലിപ്പനിക്ക് കാരണമാകുന്നത്. എച്ച് 1 എന്‍ 1 പനി ബാധിതരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ഒരാഴ്ചയ്ക്കിടെ എച്ച് 1 എന്‍ 1 ബാധിതരായ 69 രോഗികള്‍ ചികിത്സതേടി.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം