#Career #gulf #Top News

സ്വകാര്യവല്‍കരണം സൗദി കടുപ്പിക്കുന്നു; ഈ മേഖലകളിലെ തൊഴിലുകള്‍ക്ക് പുതിയ നിയമം, പ്രവാസികള്‍ക്ക് തിരിച്ചടി

സ്വകാര്യവല്‍കരണനയം സൗദി കടുപ്പിക്കുന്നു.സൗദിയിലെ എഞ്ചിനീയറിംഗ് ജോലികള്‍ക്കായി നേരത്തെ പ്രഖ്യാപിച്ച സ്വകാര്യവത്കരണ തീരുമാനമാണ് ഞായറാഴ്ച മുതല്‍ നടപ്പില്‍ വരുന്നത്.

Also Read ; കാരക്കുണ്ട് വെള്ളച്ചാട്ടത്തില്‍ കുളിച്ച മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം; വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം നിരോധിച്ചു

സൗദികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും തൊഴില്‍ വിപണിയില്‍ അവരുടെ ഇടപഴകലിന് പ്രോത്സാഹനം നല്‍കുന്നതിനുമായി മുനിസിപ്പല്‍, റൂറല്‍ അഫയേഴ്‌സ് ആന്‍ഡ് ഹൗസിംഗ് മന്ത്രാലയവുമായി സഹകരിച്ച് മാനവ വിഭവശേഷി മന്ത്രാലയമാണ് സ്വദേശിവത്കരണം സംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്. കുറഞ്ഞത് അഞ്ച് തൊഴിലാളികളെങ്കിലും ജോലി ചെയ്യുന്ന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ 25 ശതമാനം എഞ്ചിനീയറിംഗ് ജീവനക്കാരും സ്വദേശികളായിരിക്കണമെന്നാണ് നിയമം പറയുന്നത്. ഈ നീക്കത്തിലൂടെ 7000 റിയാല്‍ കുറഞ്ഞ ശമ്പളത്തില്‍ 8,000-ത്തിലധികം ജോലികള്‍ സൗദികള്‍ക്ക് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സമീപ വര്‍ഷങ്ങളില്‍, സൗദി അറേബ്യ സ്വദേശിവത്കരണത്തിന്റെ ഭാഗമായി വിദ്യാഭ്യാസം, ടെലികമ്മ്യൂണിക്കേഷന്‍, റിയല്‍ എസ്റ്റേറ്റ് എന്നിവയുള്‍പ്പെടെ നിരവധി മേഖലകളില്‍ തങ്ങളുടെ പൗരന്മാരെ നിയമിക്കാനും വിദേശ തൊഴിലാളികളെ എണ്ണം കുറയ്ക്കാനുമാണ് നീക്കം.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

സൗദി അറേബ്യക്കും കുവൈത്തിനും യു എ ഇക്കുമൊക്കെ പുറമെ ഒമാനും ഇപ്പോള്‍ സ്വദേശിവത്കരണത്തിലേക്ക് കടന്നിരിക്കുകയാണ്. യു എ ഇ ആകട്ടെ സ്വദേശിവത്കരണ നിയമങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയും സ്വീകരിച്ച് വരികയാണ്.

Leave a comment

Your email address will not be published. Required fields are marked *