കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരനെ പെട്രോളൊഴിച്ചു കത്തിക്കാന്‍ ശ്രമം
തൃശൂര്‍ : വില്‍വട്ടം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ജീവനക്കാരനെ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം അജ്ഞാതന്‍ ഓടിപ്പോയി. സീനിയര്‍ ക്ലാര്‍ക്ക് വെങ്ങിണിശേരി പാറളം കളപ്പുരയ്ക്കല്‍ അനൂപ് (36) ആണ് ക്രമിക്കപ്പെട്ടത്. തീ പടരുന്നതിനിടെ, ഓടിയെത്തിയ ആംബുലന്‍സ് ഡ്രൈവര്‍ അന്‍സാര്‍ അനൂപിന്റെ ജീന്‍സ് വലിച്ചൂരി രക്ഷപ്പെടുത്തി. ഓഫീസിലെ ഫയലുകളും ഏതാനും മരുന്നുകളും കത്തിനശിച്ചു. പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അനൂപിന് ജില്ലാ ആശുപത്രിയില്‍ ചികിത്സ നല്‍കി.
Also Read ; വീടായാല്‍ റാങ്ക് വേണം
വൈകീട്ട് ആറരയോടെയാണ് സംഭവം. 4ന് ഒപി കഴിഞ്ഞപ്പോള്‍ മറ്റു ജീവനക്കാര്‍ പോയിരുന്നു. ഓഡിറ്റിങ്ങുമായി അനൂപ് തിരക്കിലായിരുന്നു. ഈ സമയം മാസ്‌ക് ധരിച്ച ഒരാള്‍ പെട്രോള്‍ നിറച്ച കുപ്പിയുമായെത്തി അനൂപിന്റെ ദേഹത്തേക്ക് ഒഴിച്ചു തീകൊളുത്തി. ജീന്‍സില്‍ മാത്രമേ തീ പടര്‍ന്നുള്ളൂ.
പോലീസിന് ലഭിച്ച വിവരങ്ങള്‍ ഇങ്ങനെ: കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഒരാള്‍ ആശുപത്രിയിലെത്തി പനിക്കു മരുന്നുവാങ്ങി പോയിരുന്നു. വൈകിട്ട് തിരിച്ചെത്തി ജീവനക്കാരോട് ബഹളമുണ്ടാക്കി. പാരസെറ്റമോള്‍ ഗുളിക കഴിച്ചപ്പോള്‍ ചൊറിച്ചിലും ബുദ്ധിമുട്ടുണ്ടായെന്നും ഇതൊക്കെ കത്തിക്കുമെന്നും ഭീഷണി മുഴക്കി. ഇതേ വ്യക്തിതന്നെയാണ് തീവെച്ചതെന്ന് സംശയിക്കുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം