മനോലോ മാര്‍ക്കേസ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകന്‍

ന്യൂഡല്‍ഹി : ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായി മനോലോ മാര്‍ക്കേസിനെ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ നിയമിച്ചു. സ്പാനിഷുകാരനായ മനോലോ നിലവില്‍ ഐഎസ്എല്‍ ടീം എഫ്സി ഗോവയുടെ പരിശീലകനാണ്. സീസണില്‍ ഗോവയുടെ പരിശീലക സ്ഥാനത്ത് തുടരുന്ന മനോലോ അടുത്ത വര്‍ഷം ഇന്ത്യന്‍ ടീമിന്റെ പൂര്‍ണ പരിശീലക പദവി ഏറ്റെടുക്കും. ഇന്നലെ ചേര്‍ന്ന എഐഎഫ്എഫ് ഭരണസമിതിയാണ് മനോലോയുടെ നിയമനത്തിന് അംഗീകാരം നല്‍കിയത്.
Also Read ;നിപ ; പാണ്ടിക്കാട് പഞ്ചായത്തില്‍ കര്‍ശന നിയന്ത്രണം, ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധം
എന്നാല്‍ അന്‍പത്തിയഞ്ചുകാരനായ മനോലോയുടെ നിയമനം എത്ര വര്‍ഷത്തേക്കാണു എഐഎഫ്എഫ് വ്യക്തമാക്കിയിട്ടില്ല. സ്‌പെയിനില്‍ നിന്നുള്ള മറ്റൊരു പരിശീലകന്‍ അന്റോണിയോ ലോപ്പസ് ഹബാസ്, മോഹന്‍ ബഗാന്‍ മുന്‍ പരിശീലകന്‍ സാന്‍ജോയ് സെന്‍ എന്നിവരെയും അന്തിമ ഘട്ടത്തില്‍ പരിഗണിച്ചിരുന്നെങ്കിലും പ്രായം അറുപത്തിയേഴുകാരനായ ഹബാസിനു തടസ്സമായി. ഇന്ത്യന്‍ സാഹചര്യങ്ങള്‍ നന്നായി അറിയാവുന്നതാണ് മനോലോയ്ക്ക് അനുകൂലമായത്. 2020 മുതല്‍ ഇന്ത്യയിലെ വിവിധ ക്ലബ്ബുകളുടെ പരിശീലകനാണ് ഇദ്ദേഹം. ഹൈദരാബാദ് എഫ്സിയെ 3 വര്‍ഷം പരിശീലിപ്പിച്ച അദ്ദേഹം 2021-22 സീസണില്‍ ക്ലബ്ബിനെ ഐഎസ്എല്‍ കിരീടത്തിലേക്കും നയിച്ചു. കഴിഞ്ഞ സീസണിലാണു ഗോവയിലെത്തിയത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം