ലയണല്‍ മെസ്സിക്ക് അവിസ്മരണീയ സ്വീകരണമൊരുക്കി ഇന്റര്‍ മയാമി
ഫ്ലോറിഡ: കോപ അമേരിക്കയില്‍ വീണ്ടും അര്‍ജന്റീന കിരീടം നേടിയതിന് പിന്നാലെ ടീം ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സിക്ക് അവിസ്മരണീയ സ്വീകരണമൊരുക്കി ഇന്റര്‍ മയാമി. ക്ലബിന്റെ കഴിഞ്ഞ ദിവസത്തെ മത്സരത്തിന് മുമ്പായിരുന്നു സ്വീകരണം. പരിക്ക് കാരണം മയാമിയുടെ ആദ്യ രണ്ട് മത്സരങ്ങളില്‍ മെസ്സിയുണ്ടാവില്ലെന്ന് ക്ലബ് നേരത്തേ വ്യക്തമാക്കിയിരുന്നു. പരിക്ക് വകവെക്കാതെ സുരക്ഷാ ബൂട്ട് ധരിച്ചാണ് മെസ്സി ചേസ് സ്റ്റേഡിയത്തിലെത്തിയത്. വന്‍ കരഘോഷത്തോടെയായിരുന്നു ഇന്റര്‍ മയാമി ആരാധകര്‍ പ്രിയതാരത്തെ വരവേറ്റത്. തുടര്‍ന്ന് മെസ്സി നേടിയ 45 കിരീടങ്ങളെ സൂചിപ്പിക്കുന്ന ബോര്‍ഡുകളുമായി കുട്ടികളെ ഗ്രൗണ്ടില്‍ അണി നിരത്തി. പിന്നീട് ക്ലബിന്റെ ഉപഹാരം മെസ്സിക്ക് സമ്മാനിക്കുകയും ചെയ്തു. കൊളംബിയയെ തോല്പിച്ചാണ് അര്‍ജന്റീന തങ്ങളുടെ തുടര്‍ച്ചയായ രണ്ടാം കോപ അമേരിക്ക കിരീടം സ്വന്തമാക്കിയത്.
Also Read ;കേരള വനം വകുപ്പില്‍ ഫോറെസ്റ്റ് വാച്ചര്‍ ജോലി ഒഴിവ്

മയാമിക്ക് ജയം
എം.എല്‍.എസ് മത്സരത്തില്‍ ഇന്റര്‍മയാമി ഷികാഗോയെ തോല്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മയാമി ജയിച്ച് കയറിയത്. ആറാം മിനിറ്റില്‍ മാറ്റിയാസ് റോജാസിലൂടെ മയാമി മുന്നിലെത്തി. എന്നാല്‍, 73-ാം മിനിറ്റില്‍ റാഫേല്‍ ചിച്ചൂസിലൂടെ ഷികാഗോ സമനില പിടിച്ചു. ഇതിന് പിന്നാലെ 75-ാം മിനിറ്റില്‍ ആല്‍ബയുടെ ഗോളിലൂടെ മയാമി ജയം നേടി.
Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































