അമീബിക് മസ്തിഷ്‌കജ്വരത്തെ അതിജീവിച്ച് 14കാരന്‍ ; കുട്ടിയും രക്ഷിതാക്കളും ആശുപത്രി വിട്ടു

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരന്‍ ആശുപത്രി വിട്ടു. കോഴിക്കോട് ചികിത്സയിലുണ്ടായിരുന്ന കുട്ടിയാണ് രോഗമുക്തി നേടി മേലടിയിലെ വീട്ടിലേക്ക് മടങ്ങിയത്. പോണ്ടിച്ചേരിയിലേക്ക് അയച്ച രണ്ടാമത്തെ സാമ്പിള്‍ പരിശോധനാഫലവും നെഗറ്റീവായതോടെയാണ് കുട്ടിയെ വീട്ടിലേക്ക് വിടാന്‍ ഡോക്ടര്‍മാര്‍ തയ്യാറായത്. ഈ രോഗം ബാധിച്ച് രക്ഷനേടാന്‍ കഴിയുന്നത് അപൂര്‍വമാണ്. അത്തരത്തില്‍ കുട്ടിയെ രക്ഷിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് കുട്ടിയെ ചികിത്സിച്ച കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.
Also Read ; നിപ ; 14 കാരന്റെ സമ്പര്‍ക്കപ്പട്ടികയിലെ എണ്ണം 406 ആയി, 196 പേര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍
രോഗം നേരത്തെ തിരിച്ചറിയാന്‍ സാധിച്ചതിനാലാണ് കുട്ടിയെ രക്ഷിക്കാന്‍ സാധിച്ചത്. രോഗ ലക്ഷണം കാണിച്ചുതുടങ്ങിയാലുടന്‍ തന്നെ രോഗിക്ക് ചികിത്സ ഉറപ്പാക്കണം എങ്കില്‍ മാത്രമേ ചികിത്സിച്ച് ബേധമാക്കാന്‍ സാധിക്കുള്ളൂ.
അതേസമയം രാജ്യത്ത് തന്നെ ഇതാദ്യമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച ശേഷം ജീവിതത്തിലേക്ക് ഒരാള്‍ തിരിച്ചുവരുന്നതെന്നും ഡോക്ടര്‍ പറഞ്ഞു. ഇവിടുത്തെ ചികിത്സയോടൊപ്പം ജര്‍മനിയില്‍ നിന്നുമെത്തിച്ച മരുന്നും കുട്ടിക്ക് നല്‍കിയിരുന്നുവെന്നും ഡോക്ടര്‍ വ്യക്തമാക്കി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഇത്തരം രോഗങ്ങള്‍ വരാതിരിക്കാന്‍ ജാഗ്രത വേണം. കെട്ടികിടക്കുന്ന വെള്ളത്തില്‍ കുളിക്കരുത്. സ്വിമ്മിങ്പൂളുകളില്‍ ഉള്‍പ്പെടെ ഇറങ്ങുമ്പോള്‍ ക്ലോരിനേറ്റ് ചെയ്തതാണെന്ന് ഉറപ്പുവരുത്തണം. രോഗ ലക്ഷണം ഉണ്ടായാല്‍ എത്രയും വേഗം ചികിത്സ തേടണമെന്നും ഡോക്ടര്‍ അബ്ദുള്‍ റൗഫ് പറഞ്ഞു.