ഗുരുവായൂരില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ; മുകേഷ് അംബാനി 56 കോടി നല്‍കും, വി എന്‍ വാസവന്‍ 30ന് തറക്കല്ലിടും
ഗുരുവായൂര്‍ : ഒടുവില്‍ ഗുരുവായൂരില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന് അനുമതി. സാങ്കേതിക കുരുക്കുകളെല്ലാം നീങ്ങി ദേവസ്വത്തിന്റെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മാണത്തിന് പച്ചക്കൊടി. ദേവസ്വം വകുപ്പിന്റെ ചുമതലയുള്ള വി എന്‍ വാസവന്‍ ഈ മാസം 30ന് നിര്‍മ്മാണത്തിന് തറക്കല്ലിടും. ആശുപത്രിയുടെ നിര്‍മ്മാണ ചെലവിനായി 56 കോടി രൂപ മുകേഷ് അംബാനി വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവിലെ ദേവസ്വം മെഡിക്കല്‍ സെന്ററിന്റെ തെക്ക് രണ്ടരയേക്കറിലാണ് പുതിയ ആശുപത്രി വരുന്നത്.
Also Read ; സ്വര്‍ണവില വീണ്ടും കുറഞ്ഞു ; പവന് 53,960 രൂപയും ഗ്രാമിന് 6,745 രൂപയുമായി
ഒരു ലക്ഷം ചതുരശ്രയടിയിലുള്ള നാലുനില കെട്ടിടത്തിന്റെ രൂപരേഖ തയ്യാറാക്കിയത് കാഞ്ഞങ്ങാട്ടുള്ള ദാമോദരന്‍ ആര്‍ക്കിടെക്റ്റ് എന്ന സ്ഥാപനമാണ്. 2022 ല്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു അംബാനിയുടെ വാഗ്ദാനം.
നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാങ്കേതിക തടസങ്ങള്‍ മാറിയ സ്ഥിതിക്ക് അംബാനി ഗ്രൂപ്പ് തുക നല്‍കുമെന്നാണ് അറിയുന്നത്. ഈ തുക കെട്ടിട നിര്‍മ്മാണത്തിന് മാത്രമാണ് ബാക്കി തുക ദേവസ്വം ചെലവഴിക്കും. കൂടാതെ ശുപത്രിയുടെ മേല്‍നോട്ടവും നടത്തിപ്പും ദേവസ്വത്തിന് തന്നെയാകും.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..