മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്, എയിംസടക്കമുള്ള ജനകീയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ കേരളം
ഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കും. ആദായനികുതിയിലെ മാറ്റമുള്‍പ്പെടെ കേരളത്തിന് എയിംസടക്കമുള്ള ജനകീയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. മൂന്നാം മോദി സര്‍ക്കാരിന്റെ സഖ്യ കക്ഷികളായ ജെ.ഡി.യു – ടി.ഡി.പി എന്നിവര്‍ ഭരിക്കുന്ന ബീഹാര്‍, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് എന്ത് പ്രഖ്യാപനം ഉണ്ടാകും എന്നതടക്കം അറിയാനുള്ള ആകാംക്ഷയിലാണ് രാജ്യം.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്നലെ ലോക്സഭയില്‍ സാമ്പത്തിക സര്‍വേ (കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ സമഗ്രമായ അവലോകനം) അവതരിപ്പിച്ചിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ തൊഴിലില്ലായ്മയും വിലക്കയറ്റവും സര്‍ക്കാരിന് ക്ഷീണമുണ്ടാക്കിയതിനാല്‍ ഇക്കാര്യങ്ങള്‍ പരിഹരിക്കുന്നതിനായുള്ള പ്രഖ്യാപനങ്ങള്‍ നിര്‍മ്മല സീതാരാമന്റെ ഏഴാം ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ജനപ്രിയ ബജറ്റാകുമമെന്ന് പ്രധാനമന്ത്രിയും ചരിത്രപരമായ തീരുമാനങ്ങള്‍ പ്രതീക്ഷിക്കാമെന്ന് രാഷ്ട്രപതിയും പ്രതികരിച്ചിരുന്നു.