ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് 82 റണ്‍സ് ജയം
ധാംബുള്ള: ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് എയിലെ മുന്നാം മത്സരത്തിലും ഇന്ത്യയ്ക്ക് ആധികാരിക ജയം. അവസാന ഗ്രൂപ്പ് മത്സരത്തില്‍ നേപ്പാളിനെതിരെ 82 റണ്‍സ് ജയവുമായി ഇന്ത്യ സെമിഫൈനല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഷെഫാലി വര്‍മ (48 പന്തില്‍ 81), ഡി. ഹേമലത (42 പന്തില്‍ 47) എന്നിവരുടെ ബാറ്റിങ് മികവില്‍ 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടിയപ്പോള്‍ നേപ്പാളിന്റെ മറുപടി 96 റണ്‍സില്‍ അവസാനിച്ചു. സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ 3ന് 178. ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരനാണ് 26ന് നടക്കുന്ന ഒന്നാം സെമിഫൈനലില്‍ ഇന്ത്യയുടെ എതിരാളി.
Also Read ; റെയില്‍വേയില്‍ 2438 ജോലി ഒഴിവുകള്‍
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിശ്രമം അനുവദിച്ച ഇന്ത്യ സ്മൃതി മന്ഥനയുടെ നേതൃത്വത്തിലാണ് മത്സരത്തില്‍ ഇറങ്ങിയത്. 48 പന്തില്‍ ഒരു സിക്‌സും 12 ഫോറുമായി കത്തിക്കയറിയ ഷെഫാലിയുടെ ബലത്തില്‍ ഇന്ത്യന്‍ സ്‌കോര്‍ അനായാസം 200 കടക്കുമെന്നു തോന്നിച്ചെങ്കിലും ഷെഫാലി പുറത്തായതോടെ ഇന്ത്യയുടെ റണ്‍ നിരക്ക് കുറഞ്ഞു. മറുപടി ബാറ്റിങ്ങില്‍ കരുത്തുറ്റ ഇന്ത്യന്‍ ബോളിങ് നിരയ്ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ നേപ്പാളിന് സാധിച്ചില്ല. തോല്‍വിയോടെ നേപ്പാള്‍ സെമി കാണാതെ പുറത്തായി.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം