ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് നിര്‍മാതാവ് സജിമോന്‍ പറയില്‍

തിരുവനന്തപുരം: ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് നിര്‍മാതാവ് സജിമോന്‍ പറയില്‍. സിനിമാമേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെയാണ് സജിമോന്‍ പറയില്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ.എ. അബ്ദുല്‍ ഹക്കീമിന്റെ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഉത്തരവിന് മേലുള്ള നടപടികള്‍ എത്രയും പെട്ടെന്ന് സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ന് മൂന്നുമണിക്ക് സാംസ്‌കാരിക വകുപ്പ് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുമെന്നാണ് അറിയുന്നത്. ആര്‍.ടി.ഐ നിയമപ്രകാരം വിലക്കപ്പെട്ടവ ഒഴിച്ച് മറ്റൊരു വിവരവും മറച്ചുവയ്ക്കരുതെന്നാണ് കമ്മീഷന്റെ നിര്‍ദ്ദേശം. അതിനാല്‍ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടാകാനിടയില്ല.
Join with metro post: https://chat.whatsapp.com/HjcUlifzcenEq2uVJiVTRN