തങ്കലാനും കങ്കുവയും ശ്രീ ഗോകുലം മൂവീസിലൂടെ കേരളത്തിലെത്തിക്കും

തമിഴകത്തെ വമ്പന്‍ ചിത്രങ്ങളായ തങ്കലാനും കങ്കുവയും ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലന്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കും. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജ നിര്‍മിക്കുന്ന വിക്രം -പാ രഞ്ജിത് ചിത്രമായ തങ്കലാന്റെയും സൂര്യ – ശിവ ചിത്രമായ കങ്കുവയുടെയും കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് ആണ് സ്വന്തമാക്കിയത്. ഗോകുലം ഗോപാലന്റെ ജന്മദിനാഘോഷ വേളയിലാണ് ഈ ചിത്രങ്ങളുടെ വിതരണത്തെ കുറിച്ചുളള ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.
പൊന്നിയിന്‍ സെല്‍വന്‍ 1 & 2 ന് ശേഷം വിക്രമിനൊപ്പം തങ്കലാനിലൂടെ വീണ്ടും പ്രവര്‍ത്തിക്കാന്‍ സാധിച്ചതിലും , സൂര്യക്കൊപ്പം ആദ്യമായി കങ്കുവയിലൂടെ ഒന്നിക്കാന്‍ സാധിച്ചതിലുമുള്ള സന്തോഷം ശ്രീ ഗോകുലം മൂവീസിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തിയും പങ്കുവെച്ചിരുന്നു.
വിക്രം വ്യത്യസ്ത വേഷത്തിലെത്തുന്ന തങ്കലാനില്‍ പാര്‍വതി തിരുവോത്ത് ആണ് നായിക മാളവിക. മോഹന്‍, പശുപതി എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രം ഓഗസ്റ്റ് 15-ന് ആഗോള റിലീസായി എത്തും. സൂര്യ- ശിവ ടീമിന്റെ കങ്കുവയാകട്ടെ പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തിലാണ് ഒരുങ്ങുന്നത്. 350 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രം ഒക്ടോബര്‍ 10ന് ആഗോളവ്യാപകമായി 38 ഭാഷകളിലാവും തിയേറ്ററുകളിലെത്തുക.
Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം