January 22, 2025
#kerala #Top Four

‘ ഒരുപാട് സന്തോഷം തോന്നി, പക്ഷേ കുറച്ച് ഓവറായി പോയില്ലേ എന്ന് എനിക്കും തോന്നി ‘ ആഡംബര നൗകയ്ക്ക് തന്റെ പേരിട്ടതില്‍ ആസിഫ്

സംഗീത സംവിധായകന്‍ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ നടന്‍ ആസിഫ് അലിക്ക് പിന്തുണയറിയിച്ചുകൊണ്ട് ആഡംബര നൗകയ്ക്ക് നടന്റെ പേര് നല്‍കിയ സംഭവം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ നടന്‍ ആസിഫ് തന്നെ പ്രതികരിച്ചിരിക്കുകയാണ്.
വാര്‍ത്ത കേട്ടപ്പോള്‍ ഏറെ സന്തോഷവും അഭിമാനവും തോന്നി. എന്നാല്‍ കുറച്ച് ഓവറായി പോയില്ലേന്ന് തോന്നിയതായും ആസിഫ് പറഞ്ഞു.

Also Read ; ഷാരൂഖ് ഖാന്റെ പേരില്‍ സ്വര്‍ണനാണയം പുറത്തിറക്കി ഫ്രഞ്ച് മ്യൂസിയം

‘ഞാനും അറിഞ്ഞു, എനിക്കും സന്തോഷമുള്ള കാര്യമാണ്. ഒത്തിരി അഭിമാനം തോന്നി. അതിന്റെ താഴെ ഒരു കമന്റ് വന്നത് എങ്കില്‍ ഇവനെ ഒരു ചില്ലുകൂട്ടിലിരുത്തി പുണ്യാളനായി പ്രഖ്യാപിക്കൂ എന്നാണ്. എല്ലാം ഇതിന്റെ ഭാഗമാണ്. അങ്ങനെ ഒരാള്‍ക്ക് തോന്നി, അതില്‍ ഒരുപാട് സന്തോഷം. ഞാനും അത് വാര്‍ത്തകളിലൂടെയാണ് അറിയുന്നത്. അദ്ദേഹത്തെ ഒരുപാട് പരിചയമുണ്ടായിരുന്നെങ്കിലും അങ്ങനെയൊരു കാര്യം ചെയ്യുമെന്ന് എനിക്ക് അറിയില്ലായിരുന്നു. കേട്ടപ്പോള്‍ എനിക്കും തോന്നി കുറച്ച് ഓവറായിപ്പോയില്ലേ എന്ന്’, ആസിഫ് അലി പറഞ്ഞു.

രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിഷയം പക്വതയോടെ കൈകാര്യം ചെയ്തുകൊണ്ട് എല്ലാവര്‍ക്കും മാതൃകയായതിനാണ് നടന് ആദരവും പിന്തുണയും അറിയിച്ചുകൊണ്ടായിരുന്നു ആഡംബര നൗകയ്ക്ക് നടന്റെ പേര് നല്‍കിയത്. ദുബായ് മറീനയിലെ വാട്ടര്‍ ടൂറിസം കമ്പനി ഡി3 നൗകയുടെ പേരുമാറ്റിയത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *