January 22, 2025
#india #Top Four

ആധാര്‍ കാര്‍ഡ് സമയത്തിനുളളില്‍ പുതുക്കിയില്ലെങ്കില്‍ അസാധുവാകുമോ? വിശദീകരണവുമായി യുഐഡിഎഐ രംഗത്ത്

രാജ്യത്തെ ഏറ്റവും സുപ്രധാന തിരിച്ചറിയല്‍ രേഖ എന്ന നിലയിലേക്ക് ആധാര്‍ മാറിയിരിക്കുകയാണ്. നിലവില്‍ സര്‍ക്കാര്‍-സ്വകാര്യ ആവശ്യങ്ങള്‍ക്കും അല്ലാതെയുള്ള ബാങ്കിംഗ് സേവനങ്ങള്‍ക്കും ഉള്‍പ്പെടെ ആധാര്‍ സാര്‍വത്രികമായി ഉപയോഗിച്ച് വരികയാണ്.

Also Read ; യന്ത്ര തകരാര്‍ മൂലം ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി

ആധാര്‍ അസാധുവാകുന്ന വിഷയവുമായി ബന്ധപ്പെട്ട് വലിയ പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്.നേരത്തെ തന്നെ ആധാര്‍ പുതുക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സെപ്റ്റംബര്‍ 14 വരെ സമയ പരിധി നിശ്ചയിച്ചിരുന്നു. ഇതിനകം പുതുക്കിയില്ലെങ്കില്‍ ആധാര്‍ അസാധുവാകും എന്നാണ് വ്യാപക വ്യാജ പ്രചരണം.

വ്യാജ പ്രചരണങ്ങള്‍ ശക്തമാവുന്ന ഈ ഘട്ടത്തില്‍ യുഐഡിഎഐ തന്നെ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍. ആധാര്‍ സൗജന്യമായി പുതുക്കാനുള്ള സമയപരിധി അവസാനിച്ചാലും നിങ്ങളുടെ ആധാര്‍ അസാധുവാകില്ല എന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്.

നേരത്തെ ജൂണ്‍ 14 വരെ ഇതിനുള്ള അവസരമായി സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ വിവിധ ആവശ്യങ്ങള്‍ കണക്കിലെടുത്ത് ഈ തീരുമാനത്തില്‍ മാറ്റം വരുത്തുകയായിരുന്നു യുഐഡിഎഐ. ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് ഫീസ് ഈടാക്കാതെ അവരുടെ അപ്ഡേറ്റുകള്‍ പൂര്‍ത്തിയാക്കാന്‍ സെപ്റ്റംബര്‍ 14 വരെ സമയമുണ്ട്. മൈആധാര്‍ പോര്‍ട്ടലിലൂടെ ഇപ്പോഴും ആധാര്‍ കാര്‍ഡ് അപ്ഡേറ്റ് സൗജന്യമായി തുടരുമ്പോള്‍, ഓഫ് ലൈന്‍ അപ്ഡേറ്റുകള്‍ക്ക് 50 രൂപ ഫീസ് ബാധകമാണ്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

എങ്ങനെ ആധാര്‍ പുതുക്കാം?

ആധാര്‍ പുതുക്കുന്ന വേളയില്‍ മേല്‍വിലാസവും ജനന തീയതിയും ഉള്‍പ്പെടെ സുപ്രധാന വിവരങ്ങളും ഓണ്‍ലൈനിലൂടെ സ്വയം അപ്ഡേറ്റ് ചെയ്യാനാകും. ഇതിനായി https://myaadhaar.uidai.gov.in/എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി. നിങ്ങളുടെ മേല്‍വിലാസം മാറ്റാനാണ് എങ്കില്‍ ‘അഡ്രസ് അപ്ഡേഷന്‍ ഓപ്ഷന്‍’ തിരഞ്ഞെടുക്കുകയാണ് വേണ്ടത്. തുടര്‍ന്ന് ‘അപ്ഡേറ്റ് ആധാര്‍ ഓണ്‍ലൈന്‍’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. അതില്‍ പേര്, ജനനതീയതി എന്നിവ തിരുത്താന്‍ പ്രത്യേകം നല്‍കിയിരിക്കുന്ന വിന്‍ഡോയില്‍ ക്ലിക്ക് ചെയ്താല്‍ മതി. കുടുംബാംഗങ്ങളുടെ അഡ്രസില്‍ മാറ്റങ്ങളുണ്ടെങ്കിലും നിങ്ങള്‍ക്ക് തന്നെ സ്വയം അപ്ഡേറ്റ് ചെയ്യാന്‍ കഴിയും. നിങ്ങളുടെ ആധാറും, മൊബൈല്‍ നമ്പറും തമ്മില്‍ ബന്ധിപ്പിച്ചിരിക്കണം എന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് ഒറ്റത്തവണ പാസ് വേര്‍ഡ് (ഒടിപി) ഫോണില്‍ വരികയുള്ളൂ. അതിനാല്‍ തന്നെ കാലാവധിക്ക് മുന്നേ അപ്ഡേഷന്‍ പൂര്‍ത്തിയാക്കാനായി ഫോണും ആധാറും തമ്മില്‍ ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.

 

 

Leave a comment

Your email address will not be published. Required fields are marked *