മണപ്പുറം ഫിനാന്‍സ് ലിമിറ്റഡില്‍ നിന്നും 5വര്‍ഷം കൊണ്ട് വനിതാ ജീവനക്കാരി തട്ടിയെടുത്തത് 20 കോടി

തൃശൂര്‍: വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡില്‍ വന്‍ തട്ടിപ്പ്. വനിത ഉദ്യോഗസ്ഥയായ ധന്യാ മോഹന്‍ അഞ്ചു വര്‍ഷം കൊണ്ട് 20 കോടി രൂപയാണ് തട്ടിയത്. ഡിജിറ്റല്‍ ഇടപാടിലൂടെയാണ് 20 കോടി തട്ടിയെടുത്തതെന്ന് തൃശൂര്‍ റൂറല്‍ എസ് പി നവനീത് ശര്‍മ പറഞ്ഞു. കൊല്ലം സ്വദേശിനി ധന്യാ മോഹനെ പിടികൂടാന്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. ഇവര്‍ വിദേശത്തേയ്ക്ക് കടക്കാതിരിക്കാന്‍ പോലീസ് ജാഗ്രതയിലാണ്.
Also Read; ഇരുചക്രവാഹനത്തിന് പിന്നിലിരുന്ന് സംസാരിച്ചാല്‍ പിഴ; വിശദീകരണവുമായി കെ.ബി ഗണേഷ് കുമാര്‍
മണപ്പുറം ഫിനാന്‍സ് ലിമിറ്റഡില്‍ 18 വര്‍ഷത്തോളമായി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ആയി ജോലി ചെയ്തു വരികയായിരുന്ന ധന്യ മോഹനാണ് 20 കോടിയോളം രൂപയുമായി മുങ്ങിയത്. 2019 മുതല്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് കമ്പനിയില്‍ നിന്നും വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റല്‍ പേഴ്‌സ്ണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്നും അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്ത് 20 കോടിയോളം രൂപ തട്ടിയെടുക്കുകയായിരുന്നു. യുവതി ഈ പണം കൊണ്ട് ആഡംബര വസ്തുക്കളും സ്ഥലവും വീടും മറ്റും വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..