കൊല്ലം കടയ്ക്കല്‍ സ്റ്റേഷനിലെ എസ്‌ഐയുടെ വീട്ടില്‍ നിന്നും ബൈക്ക് മോഷണം ; പ്രതി പിടിയില്‍

കൊല്ലം: കൊല്ലം കടയ്ക്കല്‍ സ്റ്റേഷനിലെ എസ്‌ഐയുടെ വീട്ടില്‍ നിന്നും ബൈക്ക് മോഷ്ടിച്ചയാള്‍ പിടിയില്‍. എസ്‌ഐ ജഹാംഗീറിന്റെ കലയപുരത്തെ വീട്ടില്‍ നിന്നാണ് ബൈക്ക് മോഷ്ടിച്ചത്. സംഭവത്തില്‍ കിളിമാനൂര്‍ സ്വദേശി തട്ടത്തുമല സുജിന്‍(27)ആണ് പോലീസിന്റെ പിടിയിലായത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ജൂലൈ 19ന് രാത്രി പത്ത് മണിയോടെയാണ് മോഷണം നടന്നത്. എസ്ഐ ജഹാംഗീര്‍ തന്റെ അമ്മയുമായി അഞ്ചലിലെ ആശുപത്രിയില്‍ പോയിരുന്ന സമയത്തായിരുന്നു മോഷണം. വീട്ടില്‍ തിരിച്ചു വന്നപ്പോഴാണ് ബൈക്ക് നഷ്ടപ്പെട്ട കാര്യം മനസിലായത്. പിന്നാലെ ചിതറ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഓട്ടോറിക്ഷയില്‍ എത്തിയ രണ്ട് പേരാണ് ബൈക്ക് മോഷ്ടിച്ചതെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുജിന്‍ പിടിയിലാവുകയായിരുന്നു.
Bike stolen from SI’s house at Kollam Kadikkal station; Accused in custody