November 21, 2024
#india #Top News

കാര്‍ഗിലില്‍ വീരമൃത്യു വരിച്ചവര്‍ അമരത്വം നേടിയവരാണെന്ന് പ്രധാനമന്ത്രി ;ഭീകരവാദം ഉപയോഗിച്ച് നിങ്ങള്‍ വിജയിക്കില്ലെന്ന് പാകിസ്ഥാന് മോദിയുടെ മുന്നറിയിപ്പ്

ഡല്‍ഹി: കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ സ്മരണയുടെ ഭാഗമായി പ്രധാന മന്ത്രി നരേന്ദ്ര മോദി ദ്രാസിലെ യുദ്ധസ്മാരകത്തില്‍ എത്തി പുഷ്പചക്രം സമര്‍പ്പിച്ചു. കാര്‍ഗില്‍ വീരമൃത്യു വരിച്ച സൈനികര്‍ അമരത്വം നേടിയവരാണെന്ന് മോദി പറഞ്ഞു. ഓരോ സൈനികന്റെയും ത്യാഗം രാജ്യം സ്മരിക്കുന്നു. ഓര്‍മ്മകള്‍ മിന്നി മറയുകയാണ്. ഇത് കേവലം യുദ്ധത്തിന്റെ മാത്രം വിജയമല്ല മറിച്ച് പാകിസ്ഥാന്റെ ചതിക്കെതിരായ, ഭീകരവാദത്തിനെതിരായ വിജയമാണിതെന്നും മോദി പറഞ്ഞു. അതോടൊപ്പം പാകിസ്ഥാന്‍ ഭീകരവാദത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുകയാണെന്നും ഭീകരവാദം ഉപയോഗിച്ച് നിങ്ങള്‍ വിജയിക്കില്ലെന്നും പാകിസ്ഥാന് മോദി മുന്നിറിയിപ്പ് നല്‍കി.

Also Read ; സ്വകാര്യ ബസില്‍ യാത്രചെയ്യുന്നതിനിടെ ദേഹാസ്വസ്ഥ്യം ; യാത്രക്കാരിയെ ആശുപത്രിയില്‍ എത്തിച്ച് ജീവനക്കാര്‍

പ്രതിരോധ മേഖലയില്‍ വലിയ മാറ്റങ്ങളാണ് നടക്കുന്നത്. അഗ്‌നിപഥ് പദ്ധതി സേനയെ യുവത്വവല്‍ക്കരിക്കാനാണ്. എന്നാല്‍ ചിലര്‍ ഇതിനെ തങ്ങളുടെ രാഷ്ട്രീയത്തിനായി ഉപയോഗിച്ചു. സൈനികരെ കാവല്‍ ജോലിക്കായി മാത്രം കണ്ടവരാണ് ഇത് ചെയ്തത്. എനിക്ക് രാജ്യമാണ് വലുത്. രാഷ്ട്രീയത്തിനല്ല രാഷ്ട്രത്തിനായി ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *