എറണാകുളം -ബെംഗളൂരു വന്ദേഭാരത് ജൂലൈ 31 മുതല്‍ സര്‍വീസ് തുടങ്ങും
ബെംഗളൂരു: എറണാകുളം -ബെംഗളൂരു-എറണാകുളം വന്ദേഭാരത് സര്‍വീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 25 വരെ പ്രത്യേക തീവണ്ടിയായിട്ടാണ് സര്‍വീസ് തുടങ്ങുക. എറണാകുളത്തുനിന്ന് ബെംഗളൂവിലേക്കുള്ള ആദ്യ സര്‍വീസ് ജൂലൈ 31-നും ബെംഗളൂരു-എറണാകുളം ഓഗസ്റ്റ് ഒന്നിനുമാണ്. എറണാകുളത്തുനിന്ന് ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലും ബെംഗളൂരുവില്‍ നിന്ന് വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളിലുമാണ് സര്‍വീസ്. എറണാകുളത്തുനിന്ന്ന് ഉച്ചക്ക് 12.50-ന് പുറപ്പെട്ട് രാത്രി 10-ന് ബെംഗളൂരു കന്റോണ്‍മെന്റ് സ്റ്റേഷനിലെത്തും. തിരിച്ച് പിറ്റേദിവസം രാവിലെ 5.30-ന് പുറപ്പെട്ട് 2.20-ന് എറണാകുളത്തെത്തും.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം