January 22, 2025
#Career #kerala #Top Four

നീറ്റ് യു.ജി : കണ്ണൂര്‍ സ്വദേശിയായ ശ്രീനന്ദ് ഷര്‍മിളിന് ഒന്നാംറാങ്ക്

ന്യൂഡല്‍ഹി: സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് നീറ്റ് യു.ജി. 2024 പരീക്ഷയുടെ പുതുക്കിയഫലം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രസിദ്ധീകരിച്ചു. 23,33,162 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 13,15,853 പേര്‍ യോഗ്യത നേടി.

Also Read ; എറണാകുളം -ബെംഗളൂരു വന്ദേഭാരത് ജൂലൈ 31 മുതല്‍ സര്‍വീസ് തുടങ്ങും

കണ്ണൂര്‍ സ്വദേശിയായ ശ്രീനന്ദ് ഷര്‍മിള്‍ ഉള്‍പ്പെടെ 17 പേര്‍ക്ക് 720-ല്‍ 720 മാര്‍ക്ക് (പെര്‍സന്‍ന്റൈല്‍-99.9992714) നേടി ഒന്നാംറാങ്ക് കരസ്ഥമാക്കി. കേരളത്തിലും ശ്രീനന്ദിനാണ് ഒന്നാംറാങ്ക്. പത്മനാഭ മേനോന്‍ 21-ാം റാങ്ക്, തൃശ്ശൂര്‍ സ്വദേശി ദേവദര്‍ശന്‍ ആര്‍. നായര്‍ 49-ാം റാങ്ക്, കൊല്ലം അടിച്ചനല്ലൂര്‍ സ്വദേശി വി.ജെ. അഭിഷേക് 73-ാം റാങ്ക്, കോഴിക്കോട് ചേവായൂര്‍ സ്വദേശി അഭിനവ് സുനില്‍ പ്രസാദ് 82-ാം റാങ്ക് എന്നിങ്ങനെ നേടി. നീറ്റ് യു.ജി. ചോദ്യക്കടലാസ് ചോര്‍ച്ചയെത്തുടര്‍ന്നും ഗ്രേസ് മാര്‍ക്ക് നില്‍കിയതുമായി ബന്ധപ്പെട്ടും വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഫലം അറിയാന്‍ : http://exams.nta.ac.in/NEET/

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *