September 8, 2024
#india #Top News

നീതി ആയോഗിനെ കൊണ്ട് ഒരു പ്രയോജനവുമില്ല : മമത ബാനര്‍ജി , കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

ഡല്‍ഹി : മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള നീതി ആയോഗിന്റെ ആദ്യ ഗവേണിംഗ് യോഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്ര ബജറ്റില്‍ സര്‍ക്കാര്‍ പ്രതിപക്ഷ സംസ്ഥാനങ്ങളെ പരിഗണിച്ചെല്ലെന്ന് കാണിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഏഴ് മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ നിന്നും വിട്ടുനിന്നിരുന്നു. എന്നാല്‍ പരിപാടിയില്‍ നിന്നും വിട്ടു നില്‍ക്കുന്നതുമായി ബന്ധപ്പെട്ട് താന്‍ ഒന്നും അറിഞ്ഞിരിന്നില്ലായെന്നാണ് മമത പറഞ്ഞത്. എന്നാല്‍ പ്രധാന മന്ത്രി അധ്യക്ഷനായ യോഗത്തില്‍ പ്രതിപക്ഷ സംസ്ഥാനങ്ങളെ അവഗണിച്ച ബജറ്റ് രാഷ്ട്രീയ താല്‍പര്യം മാത്രമാണെന്നാണ് മമത ബാനര്‍ജി തുറന്നടിച്ചത്. ബജറ്റില്‍ ബംഗാളിനെ ഒഴിവാക്കിയതിലും വിമര്‍ശിച്ചു. എന്നാല്‍ പ്രസംഗം ആരംഭിച്ച് അഞ്ച് മിനിട്ട് കഴിഞ്ഞപ്പോഴേക്കും മമതയുടെ മൈക്ക് ഓഫാക്കി. തുടര്‍ന്ന് മമത ബാനര്‍ജി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു.

Also Read ; സ്റ്റേറ്റ് ബാങ്കില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസറായി നല്ല ശമ്പളത്തില്‍ ജോലി ഒഴിവ്

ആസൂത്രണ കമ്മീഷനെ തിരികെ കൊണ്ടുവരണമെന്ന പറഞ്ഞ മമത നീതി ആയോഗ് കൊണ്ട് ഒരു പ്രയോജനവുമില്ലെന്നും തുറന്നടിച്ചു. അതേസമയം നീതി ആയോഗിനെ കൊണ്ട് പ്രയോജനമില്ലെങ്കില്‍ പിന്നെ എന്തിനാണ് യോഗത്തില്‍ പങ്കെടുത്തതെന്നാണ് ശിവസേന ചോദിച്ചത്. യോഗത്തില്‍ പങ്കെടുക്കരുതെന്നത് ഇന്‍ഡ്യ മുന്നണിയുടെ കൂട്ടായ തീരുമാനമായിരുന്നെന്ന് സഞ്ജയ് റാവത്തും പ്രതികരിച്ചു. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ നീതി ആയോഗ് ഗവേണിംഗ് യോഗമായിരുന്നു. ബജറ്റില്‍ ഒന്നും കിട്ടിയില്ലെന്ന് പരാതിപ്പെടുന്ന സംസ്ഥാനങ്ങളെ അനുനയിപ്പിക്കുക കൂടിയായിരുന്നു യോഗത്തിന്റെ ഉദ്ദേശം.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *