ഓഗസ്റ്റ് 23ന് പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രെയ്ന്‍ സന്ദര്‍ശിക്കും
ന്യൂഡല്‍ഹി: ഓഗസ്റ്റ് 23 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ന്‍ സന്ദര്‍ശിക്കും. റഷ്യയും യുക്രെയ്‌നുമായുള്ള യുദ്ധത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യത്തെ യുക്രെയ്ന്‍ സന്ദര്‍ശനമാണിത്. യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡമിര്‍ സെലന്‍സ്‌കിയുമായി മോദി കൂടിക്കാഴ്ച നടത്തും.
Also Read ; ആഢംബരത്തിനും ധൂര്‍ത്തിനും വേണ്ടി തട്ടിയത് 20 കോടി;ധന്യയെ ഇന്ന് വിശദമായി ചോദ്യംചെയ്യും
നേരത്തെ പ്രധാനമന്ത്രി റഷ്യയിലും സന്ദര്‍ശനം നടത്തിയിരുന്നു. വ്‌ളാഡിമിര്‍ പുടിനുമായുള്ള സന്ദര്‍ശനത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ആണവോര്‍ജം, കപ്പല്‍ നിര്‍മ്മാണം തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട സഹകരണം വര്‍ധിപ്പിക്കാന്‍ ധാരണയായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മോദി യുക്രെയ്ന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നത്.
എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയെ വ്ളാഡമിര്‍ സെലന്‍സ്‌കി അപലപിച്ചിരുന്നു. സമാധാന ശ്രമങ്ങള്‍ക്കുമേലുള്ള വിനാശകരമായ പ്രഹരമാണെന്നായിരുന്നു സെലന്‍സ്‌കി പറഞ്ഞത്. 22-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടി പുടിന്റെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു പ്രധാനമന്ത്രി റഷ്യന്‍ സന്ദര്‍ശനം നടത്തിയത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..